മാൾട്ടാ വാർത്തകൾ
ഗോസോയിലെ മജാറിൽ മത്സ്യബന്ധന ബോട്ട് പൊട്ടിത്തെറിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ഗോസോയിലെ മജാറിൽ മത്സ്യബന്ധന ബോട്ട് പൊട്ടിത്തെറിച്ചു. 41 വയസ്സുള്ള തായ് പൗരന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 9.15 ന് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്ത്.
പരിക്കേറ്റയാളെ ഗോസോ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയതായും അന്വേഷണം തുടരുനതായും മജിസ്ട്രേറ്റ്തല അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.