മാൾട്ടാ വാർത്തകൾ

മെഡിറ്ററേനിയൻ കടലിൽ ആദ്യം, ഡോക്ക് ചെയ്യുന്ന കപ്പലുകൾക്കായി ഷോർ-ടു-ഷിപ്പ് സാങ്കേതിക വിദ്യ ഒരുക്കി മാൾട്ട ഗ്രാൻഡ് ഹാർബർ

ഗ്രാന്‍ഡ് ഹാര്‍ബറില്‍ ഡോക്ക് ചെയ്യുന്ന കപ്പലുകള്‍ക്കായി ഷോര്‍-ടു-ഷിപ് സാങ്കേതിക വിദ്യ നിലവില്‍ വന്നു. ക്രൂയിസ് ലൈനറുകള്‍ക്ക് ഡോക്ക് ചെയ്യുന്ന സമയത്തു തന്നെ മാള്‍ട്ട ഇലക്ട്രിക് ഗ്രിഡില്‍ നിന്നും വൈദ്യുതി സ്വീകരിക്കാവുന്ന വിദ്യയാണിത്. ഒരേസമയം അഞ്ച് ക്രൂയിസ് ലൈനറുകള്‍ക്ക് വരെ ഗ്രിഡില്‍ നിന്നും വൈദ്യുതി എടുക്കാനുള്ള സംവിധാനമാണ് മാള്‍ട്ട ഒരുക്കിയിട്ടുള്ളത്.

എട്ടു മാസത്തെ പരീക്ഷണത്തിന് ശേഷമാണ് പദ്ധതി നടപ്പായിലായത്. 33 മില്യണ്‍ യൂറോ ചെലവിട്ട പദ്ധതിക്ക് യൂറോപ്യന്‍ യൂണിയന്‍ സഹ-ധനസഹായമുണ്ട്.  90 ശതമാനത്തോളം പരിസ്ഥിതി മലിനീകരണം കുറക്കാന്‍ പദ്ധതികൊണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ സാങ്കേതികവിദ്യ ലഭ്യമാക്കുന്ന ആദ്യത്തെ മെഡിറ്ററേനിയന്‍ തുറമുഖമാണ് മാള്‍ട്ടയെന്ന് ഗതാഗത മന്ത്രി ക്രിസ് ബോണറ്റ് പറഞ്ഞു. 50Hz അല്ലെങ്കില്‍ 60Hz ആവൃത്തിയില്‍ 11KV അല്ലെങ്കില്‍ 5.5KV ഫ്രീക്വന്‍സികള്‍ ഉപയോഗിച്ച് 64 മെഗാവോള്‍ട്ട് ആമ്പിയര്‍ പവര്‍ നല്‍കാന്‍ സിസ്റ്റത്തിന് കഴിയും.  ഊര്‍ജ റെഗുലേറ്റര്‍ നിര്‍ണ്ണയിക്കുന്ന സബ്സിഡിയില്ലാത്ത വാണിജ്യ നിരക്കാണ് കപ്പലുകളില്‍ നിന്നും ഊര്‍ജ ഉപയോഗത്തിന് ഈടാക്കുകയെന്ന് ഊര്‍ജ മന്ത്രാലയ  വക്താവ് പറഞ്ഞു. 2030-ല്‍ EU ഫിറ്റ് ഫോര്‍ 55 റെഗുലേഷന്‍ പ്രാബല്യത്തില്‍ വരുന്നതുവരെ കപ്പലുകള്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് ബാധ്യസ്ഥരല്ല.
കോസ്പിക്വുവയിലെ പാലുംബോ കപ്പല്‍ശാലയിലേക്ക് കരയില്‍ നിന്ന് കപ്പല്‍ വൈദ്യുതി സൗകര്യങ്ങള്‍ നീട്ടുമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ മാള്‍ട്ട മുമ്പ് പറഞ്ഞിരുന്നു, എന്നാല്‍ ബുധനാഴ്ചത്തെ  പത്രസമ്മേളനത്തില്‍ അബെല ആ പദ്ധതികളെക്കുറിച്ച് പരാമര്‍ശിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button