അന്തർദേശീയം
അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെപ്പ്, രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു; 17 പേര്‍ക്ക് പരിക്ക്

വാഷിങ്ടണ്‍ ഡിസി : അമേരിക്കയിലെ സ്‌കൂളിലുണ്ടായ വെടിവെപ്പില്‍ രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ടു. 14 കുട്ടികള്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് പരിക്കേറ്റു. മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിലാണ് വെടിവെപ്പുണ്ടായതെന്ന് മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍ട്‌സ് പറഞ്ഞു.
എട്ടു വയസ്സിനും 10 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അക്രമിയായ 20 കാരന്‍ റോബിന്‍ വെസ്റ്റ്മാന്‍ സ്വയം വെടിവെച്ച് ജീവനൊടുക്കിയതായി പൊലീസ് വ്യക്തമാക്കി.കുട്ടികളുടെ പ്രഭാത പ്രാര്‍ത്ഥനയ്ക്കിടെയാണ് വെടിവെപ്പുണ്ടായത്.
വെടിവെപ്പ് എഫ്ബിഐ അന്വേഷിക്കും. ഭീകരപ്രവര്‍ത്തനമാണോ, കത്തോലിക്കരെ ലക്ഷ്യമിട്ടുള്ള ആക്രമണമാണോയെന്ന് അന്വേഷിക്കുമെന്ന് അദികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടുക്കം രേഖപ്പെടുത്തി.