അന്തർദേശീയം

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം

വാഷിങ്ടൺ ഡിസി : ഇറാനിലെ സൈനിക നീക്കങ്ങൾക്കു പിന്തുണ നൽകുന്നതിനായി ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം. കപ്പലിലെ ലോൺട്രി മുറിയിൽ നിന്നാണ് തീ പടർന്നതെന്നു യുഎസ് നേവൽ ഫോഴ്സസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ശത്രുക്കളുടെ ആക്രമണമല്ലെന്നും അമേരിക്കൻ നാവികസേന സ്ഥിരീകരിച്ചു.

അപകടത്തിൽ രണ്ട് നാവികർക്കു പരിക്കേറ്റു. പരിക്കുകൾ സാരമുള്ളതല്ലെന്നും അവർക്ക് വൈദ്യ സഹായം നൽകി വരുന്നതായും നാവികസേന അറിയിച്ചു. ഈ സംഭവം കപ്പലിന്റെ പ്രവർത്തനശേഷിയെ ബാധിച്ചിട്ടില്ല. നിലവിൽ തീ പൂർണമായും നിയന്ത്രണവിധേയമാണെന്നും കപ്പൽ ദൗത്യം തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

യുദ്ധ വിമാനങ്ങൾ വിക്ഷേപിക്കുന്നതിനുള്ള കപ്പലിന്റെ പ്രൊപ്പൽഷൻ പ്ലാന്റിനു കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വിമാനവാഹിനി കപ്പിൽ ഇപ്പോഴും പൂർണമായും പ്രവർത്തനക്ഷമമാണെന്നും സേന വ്യക്തമാക്കി. അപ്രതീക്ഷിതമായി ഉണ്ടായ ഈ അ​ഗ്നിബാധ കപ്പലിന്റെ സുരക്ഷാ ക്രമീകരണങ്ങളിലൂടെ വേ​ഗത്തിൽ പരിഹരിക്കപ്പെട്ടതായും യുഎസ് നാവികസേന കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button