മാൾട്ടാ വാർത്തകൾ
കൽക്കരയിലെ ആഡംബര ബോട്ടിൽ തീപിടുത്തം

കൽക്കരയിലെ ആഡംബര ബോട്ടിൽ തീപിടുത്തം. ചൊവ്വാഴ്ച വൈകുന്നേരം 7.30നാണ് കൽക്കര മറീനയിൽ ബോട്ടിന് തീപിടിച്ചത്ത്. ഉടൻതന്നെ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തിചേരുകയും അപകടത്തിൽപെട്ട ബോട്ടിനെ മറ്റ് ബോട്ടുകൾക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിനായി കൽക്കര ക്രീക്കിൽ നിന്ന് പുറത്തെത്തിച്ച് വില്ല ബിഗിക്ക് താഴെ നങ്കൂരമിട്ടു. തീപിടുത്തത്തിൽ മുങ്ങുന്നതിന് മുമ്പ് ബോട്ടിൽനിന്ന് സ്ഫോടനം കേട്ടതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. തീപിടുത്തം സ്ഥിരീകരിച്ചെങ്കിലും ആർക്കെങ്കിലും പരിക്കേറ്റതായോ തീപിടുത്തത്തിന് കാരണത്തെ കുറിച്ചോ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള സിവിൽ പ്രൊട്ടക്ഷൻ വകുപ്പിൻറെ അന്വേഷണം തുടരുന്നു.