യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഫിൻലാൻഡ് തൊഴിലാളികളെ തേടുന്നു: അടിസ്ഥാന മാസ ശമ്പളം 1,61,980 രൂപ, ശരാശരി ശമ്പളം മൂന്നര ലക്ഷത്തിലേറെ

രാജ്യത്തെ പൗരന്മാര്‍ തൊഴിലെടുക്കാന്‍ വിമുഖത കാണിക്കുന്നതിനാല്‍ ഫിന്‍ലാന്റില്‍ തൊഴിലാളി ക്ഷാമം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ തൊഴിലാളികളെ തേടുകയാണ് രാജ്യം. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വേതനം നല്‍കുന്ന രാജ്യം കൂടിയാണ് ഫിന്‍ലാന്റ്. ഇവിടെ ഒരു തൊഴിലാളിയുടെ അടിസ്ഥാന മാസശമ്പളം 1800 യൂറോയാണ്. അതായത് 1,61,890 രൂപ. ശരാശരി സാലറി 4250 യൂറോയും. 3,82,453 രൂപ

നിലവില്‍ ആരോഗ്യം, ഭക്ഷണം, എന്‍ജിനീയറിങ്, കണ്‍സ്ട്രക്ഷന്‍, ഐടി തുടങ്ങി 30 ലേറെ മേഖലകളിലേക്കാണ് രാജ്യം ജോലിക്കാരെ തേടുന്നത്. ഇത് വലിയൊരു സാധ്യതയാണ് അന്താരാഷ്ട്ര തൊഴിലന്വേഷകര്‍ക്ക് മുന്നില്‍ തുറന്നുവെക്കുന്നത്. മികച്ച സാലറി പാക്കേജിനൊപ്പം ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങളും തൊഴിലാളികള്‍ക്ക് രാഷ്ട്രം ഉറപ്പുനല്‍കുന്നുണ്ട്.യൂറോപ്യന്‍ മൈഗ്രേഷന്‍ നെറ്റ്വര്‍ക്കിന്റെ (ഇഎംഎന്‍) കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഫിന്‍ലാന്‍ഡ് 34,557 വര്‍ക്ക് പെര്‍മിറ്റുകള്‍അനുവദിച്ചു. അതില്‍ 15,081 എണ്ണം ആദ്യമായി അനുവദിക്കപ്പെട്ട റസിഡന്‍സ് പെര്‍മിറ്റുകളും 19,476 എണ്ണം വിപുലീകരിച്ച പെര്‍മിറ്റുകളുമാണ്.2022 ല്‍ രജിസ്റ്റര്‍ ചെയ്ത 28,455 വര്‍ക്ക് പെര്‍മിറ്റുകളെ അപേക്ഷിച്ച് ഗണ്യമായ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

വരും കാലങ്ങളില്‍ വിസ ഇളവ് പ്രതീക്ഷിക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. നിലവില്‍ മറ്റു രാജ്യങ്ങളില്‍ വിസാ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പൊഴും ഫിന്‍ലാന്‍ഡില്‍ വിസ ലഭിക്കാന്‍ എളുപ്പമാണ്. ഇവിടെ ഉപരിപഠനത്തിന് എത്തുന്നവര്‍ക്ക് ആഴ്ചയില്‍ 30 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നത് അനുവദനീയമാണ്. ഒപ്പം ഉപരിപഠനം പൂര്‍ത്തിയായാല്‍ വിസ കാലാവധി രണ്ടു വര്‍ഷം വരെ നീട്ടുകയും ചെയ്യാം.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button