ചാർലി കിർക്കിന്റെ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് എഫ്ബിഐ

വാഷിങ്ടണ്‍ ഡിസി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിശ്വസ്തനും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്ന ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്തുവിട്ട് എഫ്ബിഐ (ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍).
തലയില്‍ തൊപ്പിയും, സണ്‍ഗ്ലാസും, കറുത്ത ടീഷര്‍ട്ടും ധരിച്ചയാളുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സാമൂഹികമാധ്യമം ആയ എക്‌സില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം എഫ്ബിഐ പങ്കുവെച്ചിട്ടുണ്ട്. പ്രതിയെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായവും എഫ്ബിഐ തേടിയിട്ടുണ്ട്. ഇയാളെ പറ്റി എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികവും എഫ്ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല ചെയ്യാനുപയോഗിച്ച് തോക്ക് കണ്ടെടുത്തിട്ടുണ്ട്.
അതേസമയം ചാര്‍ലി കിര്‍ക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. യൂട്ടാ വാലി സര്‍വകലാശാലയില്‍ ബുധനാഴ്ച നടന്ന ചടങ്ങിനിടെയാണ് ചാര്‍ലി കിര്‍ക്ക് വെടിയേറ്റ് കൊലപ്പെട്ടത്.