അന്തർദേശീയം

ഒബാമയെ ‘അറസ്റ്റ്’ ചെയ്ത് എഫ്ബിഐ, ചിരിച്ചുകൊണ്ട് നോക്കിയിരുന്ന് പ്രസിഡന്റ്; എഐ നിര്‍മ്മിത വീഡിയോ പുറത്തുവിട്ട് ട്രംപ്

വാഷിങ്ടണ്‍ ഡിസി : മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ( എഫ്ബിഐ) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നതായി എഐ ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) സാങ്കേതിക വിദ്യയിലൂടെ നിര്‍മ്മിച്ച വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ആരും നിയമത്തിന് അതീതരല്ല’ എന്ന തലക്കെട്ടോടെയാണ് വീഡിയോ. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ എഐ വീഡിയോ പോസ്റ്റ് ചെയ്തത്.

ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ‘പ്രത്യേകിച്ച് പ്രസിഡന്റ് നിയമത്തിന് മുകളിലാണ്’ എന്ന് ഒബാമ പറയുന്നതോടെയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് നിരവധി യുഎസ് രാഷ്ട്രീയക്കാര്‍ ‘ആരും നിയമത്തിന് മുകളിലല്ല’ എന്ന് പറയുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് എഐ നിര്‍മ്മിത വീഡിയോയില്‍, മുമ്പ് പ്രസിഡൻറായിരുന്ന ഓഫീസില്‍ വെച്ച് ഒബാമയെ എഫ്ബിഐ ഊദ്യോഗസ്ഥര്‍ കൈ വിലങ്ങ് അണിയിച്ചു കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഒബാമയെ ‘അറസ്റ്റ്’ ചെയ്യുമ്പോള്‍ സമീപത്തുണ്ടായിരുന്ന ട്രംപ് പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. ജയിലിനുള്ളില്‍ ഒബാമ, ജയിലിലെ ഓറഞ്ച് വസ്ത്രം ധരിച്ചുകൊണ്ടു നില്‍ക്കുന്നത് കാണിച്ചുകൊണ്ടാണ് കൃത്രിമ വീഡിയോ അവസാനിക്കുന്നത്. വീഡിയോ വ്യാജമാണെന്ന അറിയിപ്പൊന്നും ട്രംപ് നല്‍കിയിട്ടില്ല. ഈ നടപടിയെ ട്രംപിന്റെ വിമര്‍ശകര്‍ അപലപിച്ചു. വളരെ നിരുത്തരവാദിയായ വ്യക്തിയെന്ന് അവര്‍ ട്രംപിനെ വിശേഷിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button