മൂന്നാം തവണയും സെൻട്രൽ ആഫ്രിക്കൻ പ്രസിഡന്റ് ആയി തെഞ്ഞെടുക്കപ്പെട്ട് ഫൗസ്റ്റൺ അർച്ചാഞ്ച് ടൗഡെറ

ബാൻഗ്വുെെ : മൂന്നാം തവണയും സെൻട്രൽ ആഫ്രിക്കൻ പ്രസിഡന്റ് ആയി തെഞ്ഞെടുക്കപ്പെട്ട് ഫൗസ്റ്റൺ അർച്ചാഞ്ച് ടൗഡെറ. ടൗഡെറക്ക് 74.15 ശതമാനം വോട്ട് ലഭിച്ചു.68 കാരനായ ടൗഡെറ മാത്തമാറ്റിക്സ് പ്രൊഫസറാണ്. എതിർ സക്യം വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് ബഹിഷ്ക ച്ചിരുന്നു. അതിനാൽ തന്നെ ടൗഡെറയുടെ വിജയം ഏറെക്കുറെ ഉറപ്പായിരുന്നു.
2023-ൽ ഭരണഘടന, തെരഞ്ഞെടുപ്പ് പരിധിയുടെ കാലാവധി നീക്കം ചെയ്തതിനെത്തുടർന്ന് കടുത്ത വിമർശനങ്ങൾ ടൗഡെറ നേരിടേണ്ടി വന്നിരുന്നു. ഭരണഘടന കാലാവധി പരിധി നീക്കം ചെയ്തതിനെത്തുടർന്ന് അദ്ദേഹത്തിന് സ്ഥാനത്ത് തുടരാനും തുടർന്ന് മത്സരിക്കാനും അനുവാദം ലഭിക്കുകയായിരുന്നു.
ഡിസംബർ 28-ന് നടന്ന പൊതുതെരഞ്ഞെടുപ്പിനായി 2.4 ദശലക്ഷത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തു, വോട്ടിംഗ് സാമഗ്രികൾ വൈകിയെത്തിയതും ഇലക്ടറൽ രജിസ്റ്ററിലെ പ്രശ്നങ്ങളും കാരണം കാലതാമസമുണ്ടായെങ്കിലും, നിരീക്ഷകർ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു എന്ന് വിലയിരുത്തി.
തിങ്കളാഴ്ച വൈകി തിരഞ്ഞെടുപ്പ് ഏജൻസി പ്രഖ്യാപിച്ച പ്രാഥമിക ഫലങ്ങൾ പ്രകാരം ടൗഡെറ 76% വോട്ട് നേടി.അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത എതിരാളികളായ മുൻ പ്രധാനമന്ത്രിമാരായ അനിസെറ്റ്-ജോർജസ് ഡോളോഗുലേ, ഹെൻറി-മാരി ഡോണ്ട്ര എന്നിവർക്ക് യഥാക്രമം 15%, 3% വോട്ടുകൾ ലഭിച്ചു.



