ദേശീയം
കര്‍ഷക സമരത്തിനിടെ ഒരു കര്ഷകന് കൂടി മരിച്ചു
സമരത്തിനിടെ മരിക്കുന്ന അഞ്ചാമത്തെ കര്‍ഷകനാണ് ദര്ശന് സിങ്

ന്യൂഡൽഹി : കര്‍ഷക സമരത്തിനിടെ ഒരു കര്ഷകന് കൂടി മരിച്ചു. ശംഭു അതിര്‍ത്തിയിലെ പൊലീസ് നടപടിയില്‍ പരിക്കേറ്റ ഭട്ടിന്‍ഡ സ്വദേശി ദര്ശന് സിങ്ങാണ് (63) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. സമരത്തിനിടെ മരിക്കുന്ന അഞ്ചാമത്തെ കര്‍ഷകനാണ് ദര്ശന് സിങ്.അതേസമയം ഹരിയാന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ്. സംയുക്ത കിസാന്‍ മോര്‍ച്ച കൂടി രംഗത്തെത്തിയതോടെ സമരം കൂടുതല്‍ ശക്തമാകുന്നു. ഹരിയാന പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ട ശുഭ് കരണ്‍ സിംഗിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ 1 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.