യൂറോപ്യൻ യൂണിയൻ വാർത്തകൾ

ജർമനിയിൽ മുസ്‌ലിം പള്ളിക്ക് നേരെ തീവ്ര വലതുപക്ഷ ആക്രമണം

ബെർലിൻ : പടിഞ്ഞാറൻ ജർമനിയിലെ ഗെൽസെൻകിർഷെനിലുള്ള മുസ്‌ലിം പള്ളിക്ക് നേരെ തീവ്ര വലതുപക്ഷ സംഘങ്ങളുടെ ആക്രമണം. സെപ്റ്റംബർ ആറിന് നടന്ന ആക്രമണത്തിൽ തുഗ്ര മോസ്‌കിന്റെ ചുവരുകളിലാണ് മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങളും തീവ്ര വലതുപക്ഷ സംഘടനകളുടെ ചിഹ്നങ്ങളും എഴുതി അക്രമികൾ നാശനഷ്ടമുണ്ടാക്കിയത്. യൂറോപ്പിൽ ഇസ്‌ലാമോഫോബിയയും വിദ്വേഷ അതിക്രമങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ സംഭവം.

സംഭവത്തിൽ പള്ളി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരാധനാലയത്തിന് നേരെയുണ്ടായ വിദ്വേഷാക്രമണത്തിൽ ഭരണകൂടവും സുരക്ഷാ ഏജൻസികളും അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പ്രാദേശിക തീവ്ര വലതുപക്ഷ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു. മുസ്‌ലിം സമൂഹത്തിന് നേരെ നിരന്തരമായി ഉണ്ടാകുന്ന ഇത്തരം ഭീഷണികളിലും അക്രമങ്ങളിലും പ്രാദേശിക മുസ്‌ലിം സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ശക്തമായ ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.

ജർമനിയിലും യൂറോപ്പിന്റെ ഇതര ഭാഗങ്ങളിലും അടുത്ത കാലത്തായി മുസ്‌ലിംകൾക്കും പള്ളികൾക്കും നേരെ വർദ്ധിച്ചുവരുന്ന വിദ്വേഷ ആക്രമണങ്ങളുടെ തുടർച്ചയായാണ് ഗെൽസെൻകിർഷെനിലെ സംഭവവും വിലയിരുത്തപ്പെടുന്നത്. ആരാധനാലയങ്ങൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പള്ളി മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button