ദേശീയം
ഗസൽ സംഗീതത്തിന്റെ മാധുര്യം പങ്കജ് ഉധാസ് അന്തരിച്ചു
മുംബൈ:ഗസൽ മാന്ത്രികൻ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലാണ് അന്ത്യം. മകൾ നയാബ് ഉധാസ് ആണു മരണവിവരം പുറത്തുവിട്ടത്. ഛിട്ടി ആയി ഹെ, ചാന്ദ്നി ജൈസാ രംഗ് ഹെ തെരാ, ഔർ ആഹിസ്ത കീജിയെ ബാതേൻ, ജിയെ തൊ ജിയേ െൈകസെ ഉൾപ്പെടെ നിരവധി ഗസലുകൾ പാടി അനശ്വരമാക്കിയ ഗായകനാണ്. രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.