കുടുംബത്തെ മാൾട്ടയിലേക്ക് കൊണ്ടുവരുവാൻ ആഗ്രഹിക്കുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.
മാൾട്ടയിൽ 15354 യൂറൊ ബേസിക് സാലറി ഉള്ള ഏതൊരാൾക്കും ഭർത്താവിനേയൊ ഭാരൃയേയൊ ഫാമിലി വിസയിൽ കൂടെ നിർത്താം.

വലേറ്റ : മാൾട്ടയിൽ ഫാമിലി റീയൂണിയൻ വിസ ലഭിക്കുന്നതിനുള്ള യോഗ്യതാ മാനദണ്ഡം ആയ 19000 യൂറോ അടിസ്ഥാന ശമ്പളം വേണമെന്ന നിബന്ധന ജൂലൈ മുതൽ എടുത്തുമാറ്റി 15354 യൂറോ ആക്കിയിട്ടുണ്ട്.
അധികമുള്ള ഓരോ കുടുംബാംഗത്തിനും 3,070 യൂറൊ കൂടുതൽ വരുമാനം ഇപ്പോൾ മതിയാവും. ഇതു പ്രകാരം 15354 യൂറൊ ബേസിക് സാലറി ഉള്ള ഏതൊരാൾക്കും ഭർത്താവിനേയൊ ഭാരൃയേയൊ ഫാമിലി വിസയിൽ കൂടെ നിർത്താം.
മൂന്നാം രാജ്യ പൗരന്മാർക്ക് മുമ്പ് പ്രതിവർഷം 19,000 യൂറൊ സമ്പാദിക്കേണ്ടതുണ്ടായിരുന്നു, അതുപോലെ തന്നെ ഓരോ കുടുംബാംഗത്തിനും രാജ്യത്ത് ആശ്രിതരെ നിലനിർത്തുന്നതിന് 3,800 യൂറൊ അധികം ആവശൃമായുരുന്നു.
കുടുംബാംഗങ്ങളെ കൂടെനിർത്താൻ ആഗ്രഹിക്കുന്നവർ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് നിബന്ധനകൾ മനസ്സിലാക്കുക.
https://www.identitymalta.com/noneufamilypolicy/
ഫാമിലിയെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ചെക്ക്ലിസ്റ്റ് ലിങ്ക് ചുവടെ ചേർക്കുന്നു.
Checklist for Third-Country Nationals applying for family reunification to join
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: