മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ വ്യാപക ഗതാഗതപരിശോധന, കണ്ടെത്തിയത് ഗുരുതരമായ നിയമലംഘനങ്ങൾ

മാൾട്ടീസ് റോഡുകളിൽ നടത്തിയ വ്യാപക ഗതാഗതപരിശോധനയിൽ കണ്ടെത്തിയത് ഗുരുതരമായ നിയമലംഘനങ്ങൾ. മദ്യപിച്ചോ സാധുവായ ലൈസൻസ് ഇല്ലാതെയോ വാഹനമോടിക്കുന്നതുമായ 11 ഡ്രൈവർമാരെയാണ് പരിശോധനയിൽ കണ്ടെത്തിയത്. സെബ്ബുഗ്, മാർസ, എംസിഡ, സെന്റ് ജൂലിയൻസ് എന്നീ പട്ടണങ്ങളിൽ, മദ്യപിച്ച് വാഹനമോടിക്കുന്ന നാല് ഡ്രൈവർമാരെ പോലീസ് കണ്ടെത്തി, സാധുവായ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്ന ഏഴ് ഡ്രൈവർമാരെയും പിടികൂടി. 17 വാഹനങ്ങൾ ഓവർ സ്പീഡിനും 75 പേരെ മറ്റ് വിവിധ ഗതാഗത കുറ്റകൃത്യങ്ങൾക്കും പിടികൂടി.