സ്പോർട്സ്

യൂ​റോ​ക​പ്പ് : ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഫ്രാ​ന്‍​സി​നോ​ട് ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട് പോ​ര്‍​ച്ചു​ഗ​ല്‍ പു​റ​ത്ത്

ഷൂ​ട്ടൗ​ട്ടി​ല്‍ 5-3 നാ​ണ് ഫ്രാ​ന്‍​സി​ന്‍റെ ജ​യം

ബെ​ർ​ലി​ൻ : യൂ​റോ​ക​പ്പ് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ഫ്രാ​ന്‍​സി​നോ​ട് ഷൂ​ട്ടൗ​ട്ടി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട് പോ​ര്‍​ച്ചു​ഗ​ല്‍ പു​റ​ത്ത്. ഷൂ​ട്ടൗ​ട്ടി​ല്‍ 5-3 നാ​ണ് ഫ്രാ​ന്‍​സി​ന്‍റെ ജ​യം.നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ൾ​ക്കും ഗോ​ൾ നേ​ടാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു. ക​ളി​യു​ടെ തു​ട​ക്കം മു​ത​ൽ ഇ​രു ടീ​മും ആ​ക്ര​മി​ച്ചു മു​ന്നേ​റി​യെ​ങ്കി​ലും ഗോ​ളു​മാ​ത്രം പി​റ​ന്നി​ല്ല.

20-ാം മി​നി​റ്റി​ല്‍ ഫ്രാ​ന്‍​സ് ഗോ​ളി​ന​ടു​ത്തെ​ത്തി. തി​യോ ഹെ​ര്‍​ണാ​ണ്ട​സി​ന്‍റെ ഷോ​ട്ട് പോ​ര്‍​ച്ചു​ഗ​ല്‍ ഗോ​ളി ഡി​യാ​ഗോ കോ​സ്റ്റ ത​ട്ടി​യ​ക​റ്റി. കൗ​ണ്ട​ര്‍ അ​റ്റാ​ക്കു​ക​ളി​ലൂ​ടെ പോ​ര്‍​ച്ചു​ഗ​ലും ഫ്ര​ഞ്ച് ഗോ​ള്‍​മു​ഖ​ത്ത് ഇ​ര​ച്ചെ​ത്തി​ക്കൊ​ണ്ടി​രു​ന്നു.50-ാം മി​നി​റ്റി​ല്‍ എം​ബാ​പ്പെ​യു​ടെ ഷോ​ട്ട് പോ​ര്‍​ച്ചു​ഗ​ല്‍ ഗോ​ളി കോ​സ്റ്റ കൈ​യി​ലൊ​തു​ക്കി. അ​വ​സാ​ന​മി​നി​റ്റു​ക​ളി​ല്‍ ഇ​രു​ടീ​മു​ക​ളും വി​ജ​യ​ഗോ​ളി​നാ​യി ആ​ക്ര​മ​ണം ക​ടു​പ്പി​ച്ചെ​ങ്കി​ലും ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല. പി​ന്നാ​ലെ മ​ത്സ​രം അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ടു.

അ​ധി​ക​സ​മ​യ​ത്തും ഗോ​ൾ പി​റ​ക്കാ​തെ വ​ന്ന​തോ​ടെ മ​ത്സ​രം ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് നീ​ങ്ങി. ഷൂ​ട്ടൗ​ട്ടി​ൽ പോ​ർ​ച്ചു​ഗ​ൽ താ​രം ജോ​വ ഫെ​ലി​ക്സ് കി​ക്ക് പാ​ഴാ​ക്കി​യ​പ്പോ​ൾ ഫ്രാ​ൻ​സി​ന്‍റെ അ​ഞ്ചു കി​ക്കു​ക​ളും ല​ക്ഷ്യ​ത്തി​ലെ​ത്തി.ഫ്രാ​ൻ​സി​നാ​യി ഡെം​ബ​ലെ, ഫൊ​ഫാ​ന, കൗ​ണ്ടെ, ബാ​ർ​കോ​ള, തി​യോ ഹെ​ർ​ണാ​ണ്ട​സ് എ​ന്നി​വ​ർ കി​ക്ക് ല​ക്ഷ്യ​ത്തി​ൽ എ​ത്തി​ച്ചു. പോ​ർ​ച്ചു​ഗ​ലി​നാ​യി റൊ​ണാ​ൾ​ഡോ, ബെ​ർ​ണാ​ഡോ സി​ൽ​വ, നു​നീ മെ​ൻ​ഡ​സ് എ​ന്നി​വ​രും വ​ല​കു​ലു​ക്കി.

സൂ​പ്പ​ര്‍​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ അ​വ​സാ​ന യൂ​റോ​ക​പ്പ് മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്. സെ​മി​യി​ൽ ഫ്രാ​ൻ​സ് സ്പെ​യി​നെ നേ​രി​ടും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button