വാര്‍ത്താ വിതരണത്തിലെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണാധികാരം വെട്ടിക്കുറച്ചു, യൂറോപ്യന്‍ പാര്‍ലമെന്റ് മാധ്യമ സ്വാതന്ത്ര്യ നിയമം പാസാക്കി
മാള്‍ട്ടയിലെ പി.ബി.എസ്. പോലുള്ള പൊതു മാധ്യമ സ്ഥാപനങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്ന് നിയമം ഉറപ്പാക്കുന്നു
വാര്‍ത്താ വിതരണം തടയുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കുള്ള നിയന്ത്രണാധികാരം വെട്ടിക്കുറച്ചു കൊണ്ടുള്ള മാധ്യമ സ്വാതന്ത്ര്യ നിയമം യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കി. പൊതു മാധ്യമങ്ങളെ സര്‍ക്കാര്‍- ഓണ്‍ലൈന്‍ കുത്തകകളുടെ നിയന്ത്രണത്തില്‍ നിന്നും മോചിപ്പിക്കുകയാണ് നിയമനിര്‍മാണത്തിന്റെ ലക്ഷ്യം. മാള്‍ട്ടയിലെ പി.ബി.എസ് പോലുള്ള പൊതുമാധ്യമങ്ങള്‍ക്കും ബാധകമാകുന്നതാണ് ഈ നിയമനിര്‍മാണം .
സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് പൊതു മാധ്യമങ്ങളെ സംരക്ഷിക്കുന്നു:
മാള്‍ട്ടയിലെ പി.ബി.എസ്. പോലുള്ള പൊതു മാധ്യമ സ്ഥാപനങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുവെന്ന് നിയമം ഉറപ്പാക്കുന്നു.
നേതൃത്വ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യവും വിവേചന രഹിതവുമായിരിക്കണം.
രാഷ്ട്രീയ കാരണങ്ങളാല്‍ പുറത്താക്കുന്നത് തടയാന്‍ സുരക്ഷിതമായ കാലാവധി.
വ്യക്തമായ നടപടിക്രമങ്ങള്‍ വഴി നിലനില്‍പ്പിനുള്ള സുസ്ഥിരവും പ്രവചനാതീതവുമായ ധനസഹായം.
വാര്‍ത്തകളുടെ വിതരണത്തിലെ ഓണ്‍ലൈന്‍ ഭീമന്മാരുടെ ആധിപത്യം കുറയ്ക്കുന്നു:
ഫെയ്സ്ബുക്ക്, എക്സ് (മുമ്പ് ട്വിറ്റര്‍) പോലുള്ള വലിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള് വാര്‍ത്താ പ്രവാഹം അനിയന്ത്രണമായി നിയന്ത്രിക്കുന്നത് തടയാനാണ് നിയമം ലക്ഷ്യമിടുന്നത്. ഈ പ്ലാറ്റ്ഫോമുകള്നിര്ബന്ധമായും ഈ വ്യവസ്ഥകള്‍ പാലിക്കേണ്ടതാണ്
വിശ്വസനീയമായ വാര്‍ത്താ സ്ഥാപനങ്ങളെയും വിശ്വസനീയമല്ലാത്ത സ്രോതസ്സുകളെയും വേര്‍തിരിച്ചറിയണം.വാര്‍ത്താ സ്ഥാപനങ്ങളുടെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനോ നിയന്ത്രിക്കുന്നതിനോ മുമ്പ് അവരെ അറിയിക്കണം. പ്രതികരണത്തിന് 24 മണിക്കൂര്‍ സമയം നല്‍കണം.പ്ലാറ്റ്ഫോം തീരുമാനങ്ങള്‍ക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്താന്‍ വാര്‍ത്താ സ്ഥാപനങ്ങള്‍ക്ക് പുറത്തുള്ള തര്‍ക്ക പരിഹാര പ്രക്രിയ ഉപയോഗിക്കാനുള്ള വഴി ഉറപ്പാക്കണം
പത്രപ്രവര്‍ത്തകരെ സംരക്ഷിക്കുന്നു:
ഗുരുതര കേസുകളില്‍ (കോടതി അനുമതി ആവശ്യമാണ്) ഒഴികെ അധികാരികള്‍ പത്രപ്രവര്‍ത്തകരെ അവരുടെ സ്രോതസ്സുകള്‍ വെളിപ്പെടുത്താന്‍ നിര്‍ബന്ധിക്കുന്നത് നിയമം വിലക്കുന്നു. കൂടാതെ, ഗുരുതര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കുറച്ച് സന്ദര്‍ഭങ്ങള്‍ ഒഴികെ പത്രപ്രവര്‍ത്തകരുടെ ഉപകരണങ്ങളില്‍ സ്പൈവെയര്‍ ഉപയോഗിക്കുന്നതും നിരോധിക്കുന്നു.
മാധ്യമ ഉടമസ്ഥതയുടെ സുതാര്യത
മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ആരെല്ലാമാണെന്നും റിപ്പോര്‍ട്ടിംഗിനെ ഏതൊക്കെ താല്പര്യങ്ങള് സ്വാധീനിച്ചേക്കാമെന്നും പൊതുജനങ്ങള്‍ക്ക് അറിയുന്നതിന്, എല്ലാ വാര്‍ത്താ സ്ഥാപനങ്ങളും, അവയുടെ വലിപ്പം പരിഗണിക്കാതെ, ദേശീയ ഡാറ്റാബേസില്‍ ഉടമസ്ഥാവകാശ വിവരങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. സംസ്ഥാനം നേരിട്ടോ അല്ലാതെയോ ഉടമസ്ഥതയിലുള്ളതാണോ എന്ന വിവരവും ഉള്‍പ്പെടുത്തണം.
സര്‍ക്കാര്‍ പരസ്യങ്ങളുടെ ന്യായമായ വിതരണം
സംസ്ഥാന പരസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന ധനസഹായത്തെയും യൂറോപ്യന്‍ യൂണിയന് അല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള സംസ്ഥാന ധനസഹായത്തെയും കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. പൊതു മാധ്യമങ്ങള്‍ക്കോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ക്കോ നല്കുന്ന പൊതു ധനസഹായം പൊതുജനങ്ങളാല്‍ നിരീക്ഷിക്കപ്പെടുന്ന, ആനുപാതികവുംവിവേചന രഹിതവുമായ മാനദണ്ഡങ്ങള്‍ വഴി വിതരണം ചെയ്യണം. സംസ്ഥാന പരസ്യ ചെലവിനെക്കുറിച്ചുള്ള വിവരങ്ങള്‍, മൊത്തം വാര്‍ഷിക തുകയും ) ഓരോന്നിനും നല്കുന്ന തുകയും ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകും.