യൂറോപ്യൻ യൂണിയൻ വാർത്തകൾ

കുടിയേറ്റ -അഭയാർത്ഥി ഉടമ്പടി കർക്കശമാക്കും, നിയമപരിഷ്‌ക്കാരങ്ങൾക്ക് അനുകൂലമായി യൂറോപ്യൻ യൂണിയൻ വോട്ട് ചെയ്തു

അഭയാർത്ഥി നയങ്ങൾ കർക്കശമാക്കാനുള്ള നിയമ പരിഷ്‌ക്കാരങ്ങൾക്ക് അനുകൂലമായി യൂറോപ്യൻ യൂണിയൻ വോട്ട് ചെയ്തു. ഹംഗറി അടക്കമുള്ള  രാജ്യങ്ങളുടെ എതിർപ്പ് തള്ളിക്കൊണ്ടാണ് കുടിയേറ്റ -അഭയാർത്ഥി ഉടമ്പടി കർക്കശമാക്കാനുള്ള പത്തു നിബന്ധനകൾക്കും അനുകൂലമായി യൂറോപ്യൻ യൂണിയൻ വോട്ട് ചെയ്തത്. 2016 ൽ തുർക്കിയുമായി ഒപ്പുവച്ച കരാറുമായി സാമ്യമുള്ള തരത്തിൽ  അനിയന്ത്രിത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാൻ മെഡിറ്ററേനിയൻ കടൽ തീരത്തെ രാജ്യങ്ങളുമായും  യൂറോപ്യൻ യൂണിയൻ  കരാറുകൾ ഒപ്പുവയ്ക്കും.

അതിർത്തി  നിയന്ത്രണങ്ങൾ കർക്കശമാക്കുന്നത് അടക്കമുള്ള കർക്കശ നിയമങ്ങൾക്ക് അനുകൂലമായാണ് യൂറോപ്യൻ യൂണിയൻ നടപടി വരുന്നത്. അഭയാർത്ഥി അപേക്ഷകളിൽ  എല്ലാ യുഎൻ അംഗ രാജ്യങ്ങളും ഉത്തരവാദിത്തം പങ്കിടണം. ഉദാഹരണമായി, കുടിയേറ്റത്തിന്റെ  തിക്ത ഫലം അനുഭവിക്കുന്ന ഇറ്റലി, ഗ്രീസ്, മാൾട്ട തുടങ്ങിയ രാജ്യങ്ങളിൽ എത്തുന്ന അഭയാർത്ഥികളെ ഇതര യൂറോപ്യൻ രാജ്യങ്ങൾ കൂടി പങ്കിട്ട് എടുക്കേണ്ടി വരും, അല്ലെങ്കിൽ അഭയാർത്ഥികളെ പാർപ്പിക്കാൻ വരുന്ന ഭീമമായ തുക പങ്കിടേണ്ടി വരും. 2015 ൽ കുടിയേറ്റത്തിന്റെ വർദ്ധനവിന് ശേഷം വർഷങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിലാണ്  ഈ പരിഷ്കാരം വരുന്നത്. 2026 ഓടെ ഈ നയം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.

അതിർത്തി സുരക്ഷയും അഭയാർത്ഥി അപേക്ഷകരുടെ നീതിനിഷ്ഠമായ പരിഗണനയും തമ്മിൽ സന്തുലിതത കൈവരിക്കുകയാണ് ഈ നയത്തിന്റെ പ്രാഥമിക ലക്‌ഷ്യം. എന്നാൽ, അനധികൃത കുടിയേറ്റവും സാംസ്കാരിക സംയോജനവും എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള അഭിപ്രായ  വ്യത്യാസങ്ങൾ നിലനിൽക്കുന്നുമുണ്ട്. പത്തുവർഷം എടുത്തെങ്കിലും അഭയാർത്ഥി നയത്തിലെ രൂപരേഖക്ക് അംഗീകാരം നൽകാനായതിൽ യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട് മെറ്റ്‌സോള ചാരിതാർഥ്യം രേഖപ്പെടുത്തി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button