ഗർഭച്ഛിദ്രം ക്രിമിനൽ കുറ്റമെന്ന നിയമത്തിനെതിരെ മാൾട്ടയിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണയുമായി യൂറോപ്യൻ യൂണിയൻ
ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമെന്ന നിയമത്തിനെതിരെ മാള്‍ട്ടയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി യൂറോപ്യന്‍ യൂണിയന്‍. 163നെതിരെ 336 വോട്ടുകള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ മൗലികാവകാശ ചാര്‍ട്ടറില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഉള്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നതും 2022-ലെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഗര്‍ഭഛിദ്രം പൂര്‍ണ്ണമായി നിരാകരിക്കരുതെന്ന് അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നതുമായ നോണ്‍-ബൈന്‍ഡിംഗ് പ്രമേയം യൂറോപ്യന്‍ യൂണിയന്‍ പാസാക്കിയത്.
ഏതൊരു സാഹചര്യത്തിലും ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമെന്ന നിയമമുള്ള ഏക യൂറോപ്യന്‍ യൂണിയന്‍ രാജ്യമാണ് മാള്‍ട്ട. സുരക്ഷിതമായി ഗര്‍ഭധാരണം അവസാനിപ്പിക്കുന്നതിനായി
സ്ത്രീകള്‍ക്ക് അവസരമൊരുങ്ങണം എന്ന ആവശ്യവുമായാണ് മാള്‍ട്ടയില്‍ പ്രക്ഷോഭം നടക്കുന്നത്. മാള്‍ട്ടീസ് ലേബര്‍ എംഇപിമാരായ അലക്‌സ് അജിയസ് സാലിബയും ജോസിയാന്‍ കുട്ടജാറും യൂറോപ്യന്‍ യൂണിയന്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തപ്പോള്‍ ആല്‍ഫ്രഡ് സാന്റും വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. അന്തിമ പ്രമേയം നിര്‍ദ്ദേശിച്ചവരില്‍ ഒരാളും ടെക്സ്റ്റിന്റെ എസ്.ആന്‍ഡ്.ഡി നെഗോഷിയേറ്ററുമായ സൈറസ് എഞ്ചറര്‍
പാര്‍ലമെന്ററി ചുമതലകളില്‍ വിദേശത്തായിരുന്നതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എസ്.ആന്‍ഡ്.ഡി, റിന്യൂ യൂറോപ്പ്, ഗ്രീന്‍സ്/യൂറോപ്യന്‍ ഫ്രീ അലയന്‍സ്,
ഇടതുപക്ഷം എന്നിവയെ പ്രതിനിധീകരിച്ച് നിയമനിര്‍മ്മാതാക്കളും യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി ഗ്രൂപ്പിലെ എംഇപി അര്‍ബ കൊക്കലാരിയും ചേര്‍ന്നാണ് പ്രമേയം കൊണ്ടുവന്നത്.