യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഔട്ട്ഡോർ ഏരിയകളിൽ പുകവലിയും വാപ്പിംഗും നിരോധിക്കണമെന്ന് യൂറോപ്യൻ യൂണിയൻ

ഔട്ട്‌ഡോര്‍ ഏരിയകളില്‍ പുകവലിയും വാപ്പിംഗും നിരോധിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.  പാസ്സീവ് സ്‌മോക്കിങ് പാര്‍ശ്വ ഫലങ്ങള്‍ തടയുന്നതിനായാണ് കളിസ്ഥലങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, റെസ്റ്റോറന്റ് നടുമുറ്റം എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തണമെന്ന് ഇ.യു ആവശ്യപ്പെട്ടത്. എല്ലാ പുകവലിയും നിരോധിക്കേണ്ട സ്ഥലങ്ങളില്‍, കമ്മീഷന്‍ ബസ് സ്റ്റോപ്പുകള്‍, മൃഗശാലകള്‍, മേല്‍ക്കൂരയുള്ള ബാറുകള്‍, കഫേ ടെറസുകള്‍ എന്നിവ പട്ടികപ്പെടുത്തി.

ഇലക്‌ട്രോണിക് സിഗരറ്റുകളും പുകയില ഉപകരണങ്ങള്‍ പോലുള്ള ഉല്‍പന്നങ്ങളും ‘വളരെയധികം യുവ ഉപയോക്താക്കളിലേക്ക് എത്തുന്ന’ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബ്ലോക്കിന്റെ 27 രാജ്യങ്ങളോടും ഇയു ആവശ്യപെട്ടത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇലക്ട്രോണിക് സിഗരറ്റില്‍ നിന്നുള്ള ഉദ്‌വമനത്തില്‍ നിക്കോട്ടിനും മറ്റ് വിഷ വസ്തുക്കളും
അടങ്ങിയിട്ടുണ്ട്.യൂറോപ്യന്‍ യൂണിയന്‍ അതിന്റെ ‘ബീറ്റിംഗ് ക്യാന്‍സര്‍ പദ്ധതിയുടെ’ ഭാഗമായി, 2040ഓടെ പുകവലിക്കാരുടെ എണ്ണം 25 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനത്തില്‍ താഴെയായി കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു.ലോകാരോഗ്യ സംഘടനയുടെ (WHO) സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നത്, പുകയില ഉപയോഗം ആഗോളതലത്തില്‍ ഓരോ വര്‍ഷവും ഏകദേശം 1.3 ദശലക്ഷം പുകവലിക്കാത്തവര്‍ ഉള്‍പ്പെടെ, എട്ട് ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നു എന്നാണ്. ‘നമ്മുടെ പൗരന്മാരെ, പ്രത്യേകിച്ച് കുട്ടികളെയും യുവാക്കളെയും, ദോഷകരമായ പുകയും പുറന്തള്ളലും നേരിടുന്നതില്‍ നിന്ന് സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കടമയുണ്ട്,’ ഹെല്‍ത്ത് കമ്മീഷണര്‍ സ്റ്റെല്ല കിറിയാകിഡ്‌സ് പറഞ്ഞു.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button