ഊർജ്ജ സബ്സിഡികൾക്കായി 2025ൽ മാൾട്ട ചെലവാക്കുന്നത് 152 മില്യൺ യൂറോ
വീടുകള്‍ക്കും ബിസിനസുകള്‍ക്കുമുള്ള ഊര്‍ജ്ജ സബ്സിഡികള്‍ക്കായി അടുത്ത വര്‍ഷം മാള്‍ട്ട 152 മില്യണ്‍ യൂറോ ചെലവാക്കുമെന്ന് ബജറ്റ് രേഖകള്‍. ഈ വര്‍ഷം സബ്സിഡികള്‍ക്കായി ഏകദേശം 320 മില്യണ്‍ യൂറോ വകയിരുത്തിയിട്ടുണ്ടെങ്കിലും, 2024 ല്‍ ഊര്‍ജ സബ്സിഡിക്കായി സര്‍ക്കാര്‍ ചെലവിട്ട തുകയേക്കാള്‍ കുറച്ച് തുകയാണ് ഈ വര്‍ഷം സര്‍ക്കാര്‍ ചെലവിടേണ്ടി വരിക. ഊര്‍ജ്ജ വിലയില്‍ തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത് . ഊര്‍ജ സബ്സിഡി നിര്‍ത്തലാക്കണമെന്ന യൂറോപ്യന്‍ കമ്മീഷന്റെ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ടാണ് മാള്‍ട്ടീസ് സര്‍ക്കാര്‍ സബ്സിഡി തുടരാന്‍ തീരുമാനിച്ചത്.
ഈ വകയിരുത്തലുകള്‍ ഉണ്ടായിരുന്നിട്ടും, ഊര്‍ജ്ജ വില ഉയരുകയും കുറയുകയും ചെയ്യുന്നതിനനുസരിച്ച് സബ്സിഡികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിക്കുന്ന തുകയില്‍ വ്യത്യാസമുണ്ടാകാം. വരും വര്‍ഷത്തില്‍ അന്താരാഷ്ട്ര എണ്ണവിലയിലെ ഏറ്റക്കുറച്ചിലുകളുടെ പ്രവചനങ്ങളെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാര്‍ ബജറ്റ് വിഹിതം നിശ്ചയിക്കുന്നത്. സബ്സിഡികളുടെ അന്തിമ വിലയും സര്‍ക്കാര്‍ നടത്തുന്ന ഇന്ധന ഇറക്കുമതിക്കാരായ എനെമാള്ട്ടയും എനിമെഡും ചേര്‍ന്ന് ഉണ്ടാക്കിയ ഹെഡ്ജിംഗ് കരാറുകളെ ആശ്രയിച്ചിരിക്കുന്നു.
2023ല്‍ ഊര്‍ജ സബ്സിഡികള്‍ക്കായി സര്‍ക്കാര്‍ 580 മില്യണ്‍ യൂറോ നീക്കിവെച്ചിരുന്നുവെങ്കിലും 227 മില്യണ്‍ യൂറോയില്‍ കൂടുതലാണ് ചെലവായത്.