ട്രാൻസ്‌പോർട്ട് മാൾട്ടയുടെ ബസുകൾഫണ്ട് ഇലക്ട്രിക് കാർ സബ്‌സിഡിയാക്കി മാറ്റി : മാൾട്ടീസ് പ്രധാനമന്ത്രി
മാള്‍ട്ടയിലെ പൊതുഗതാഗതം വൈദ്യുതീകരിക്കാനായി യൂറോപ്യന്‍ യൂണിയന്‍ നല്‍കിയ ഫണ്ട് ഇലക്ട്രിക് സ്വകാര്യ കാറുകള്‍ക്കുള്ള സബ്‌സിഡിയാക്കി മാറ്റിയതായി മാള്‍ട്ടീസ് പ്രധാനമന്ത്രി റോബര്‍ട്ട് അബെല. ട്രാന്‍സ്‌പോര്‍ട്ട് മാള്‍ട്ടയുടെ ബസുകള്‍ വൈദ്യുതീകരിക്കാനുള്ള പദ്ധതിയില്‍ നിന്നും മാള്‍ട്ടീസ് സര്‍ക്കാര്‍ പിന്മാറുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അബെല.
‘ബസ് ഫ്‌ളീറ്റിന്റെ വൈദ്യുതീകരണത്തിനായി ആദ്യം ഉദ്ദേശിച്ചിരുന്ന ഫണ്ട് ഇലക്ട്രിക് വാഹനം വാങ്ങുന്നവര്‍ക്ക് സബ്‌സിഡിയാക്കി മാറ്റുകയാണ്. ഇലക്ട്രിക് സ്വകാര്യ കാറുകളില്‍ നിക്ഷേപിക്കുന്നത് പൊതുഗതാഗതത്തില്‍ നിക്ഷേപിക്കുന്നതിന് തടസ്സമാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘പൊതുഗതാഗതം ഉപയോഗിക്കുന്നതിന് സാധ്യമായ ഏറ്റവും മികച്ച പ്രോത്സാഹനം ഞങ്ങള്‍ നല്‍കുന്നു, മൂന്ന് നഗരങ്ങളില്‍ നിന്ന് വാലറ്റയിലേക്കും വല്ലെറ്റയില്‍ നിന്ന് സ്ലീമയിലേക്കുമുള്ള ഫെറി സര്‍വീസിനും ഫണ്ട് ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നവര്‍ക്ക് ‘സ്‌ക്രാപ്പേജ് സ്‌കീമിന് പുറമെ ഞങ്ങള്‍ 8,000 യൂറോ നല്‍കുന്നുണ്ട്. ഇലക്ട്രിക് വാഹനം വാങ്ങുന്നവര്‍ക്ക് ഏതാനും വര്‍ഷത്തേക്ക് രജിസ്‌ട്രേഷനും റോഡ് ലൈസന്‍സിനും നികുതി ഇളവ് ലഭിക്കുമെന്നും അബേല പറഞ്ഞു.ഈ വര്‍ഷത്തെ ബജറ്റില്‍ ഇലക്ട്രിക് വാഹന സബ്‌സിഡി നാലിലൊന്നിലധികം കുറച്ചു നിലവിലെ പരിധിയായ 11,000 യൂറോയില്‍ നിന്ന് ഒരു കാറിന് പരമാവധി 8,000 യൂറോയായി കുറച്ചിരുന്നു.
മാള്‍ട്ടയുടെ ബസ് ഫ്‌ലീറ്റ് അപ്‌ഡേറ്റ് ചെയ്യുന്നതിന് ചെലവഴിക്കുന്നതിനായി 40 മില്യണ്‍ യൂറോയിലധികം യൂറോപ്യന്‍ യൂണിയന്‍ ഫണ്ടിംഗ് സ്വീകരിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ രഹസ്യമായി പിന്‍വലിച്ചതായി പിഎന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. 102 ഡീസല്‍ ബസുകള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് EUന്റെ റിക്കവറി ആന്‍ഡ് റെസിലിയന്‍സ് ഫണ്ടില്‍ നിന്ന് 34 ദശലക്ഷം യൂറോയും 102 ബസുകള്‍ക്കായി EV ചാര്‍ജിംഗ് പോയിന്റുകള്‍ നിര്‍മ്മിക്കുന്നതിന് കണക്റ്റിംഗ് യൂറോപ്പ് ഫണ്ടിംഗില്‍ 7 ദശലക്ഷം യൂറോയും സ്വീകരിക്കാനായിരുന്നു മാള്‍ട്ടയുടെ പദ്ധതി.