മാൾട്ടാ വാർത്തകൾ
പാവോളയിൽ കാർ ഇടിച്ച് വൃദ്ധനായ കാൽനടയാത്രക്കാരന് പരിക്ക്

പാവോളയിൽ കാർ ഇടിച്ച് 75 വയസ്സുള്ള ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 4.00 മണിയോടെ പാവോളയിലെ ട്രിക് ഹൽ ലുക്കയിൽ വെച്ചാണ് സബ്ബാർ സ്വദേശിയായ ആളെ നിസ്സാൻ മാർച്ച് ഇടിച്ചു തെറിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സാന്താ ലുജിജയിൽ നിന്നുള്ള 29 വയസ്സുള്ള ഒരാളാണ് നിസ്സാൻ മാർച്ച് ഓടിച്ചിരുന്നത്. വൃദ്ധനായ കാൽനടയാത്രക്കാരനെ മേറ്റർ ഡീ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പോലീസ് അന്വേഷണം ആരംഭിച്ചു .