കേരളം

പത്തനംതിട്ടയിൽ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം

പത്തനംതിട്ട : വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമയായ വയോധികന് ദാരുണാന്ത്യം. കടമ്മനിട്ട കല്ലേലിമുക്കില്‍ ചെമ്പകശ്ശേരിയില്‍ മാത്തുക്കുട്ടി (75) ആണ് മരിച്ചത്. ശാരീരിക പരിമിതിയുള്ളയാളാണ് ഇദ്ദേഹം.

വീട്ടില്‍ മാത്തുക്കുട്ടിയും ഭാര്യയും മാത്രമാണുണ്ടായിരുന്നത്. മക്കളെല്ലാം വിദേശത്താണുള്ളത്. വീടിന് പുറത്തായിട്ടാണ് രണ്ട് വര്‍ഷം മുമ്പ് ലിഫ്റ്റ് സ്ഥാപിച്ചിരുന്നത്. റോഡില്‍ നിന്ന് അഞ്ച് മീറ്ററോളം ഉയരത്തിലായാണ് ഇവരുടെ വീട്. ശാരീരിക പരിമിതിയുള്ളതുകൂടി പരിഗണിച്ചായിരുന്നു ലിഫ്റ്റ്.

ഇന്ന് ജോലിക്കാരെ ലിഫ്റ്റില്‍ താഴെയിറക്കി മാത്തുക്കുട്ടി തിരികെ വീട്ടിലേക്ക് കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഫ്രെയിം മാത്രമുള്ള ലിഫ്റ്റായിരുന്നു ഇവിടെയുണ്ടായിരുന്നത്. ഇതിനിടയിലാണ് മാത്തുക്കുട്ടിയുടെ തല കുടുങ്ങിയത്. ബഹളം കേട്ട് അയല്‍വാസികളും മറ്റും ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button