മാൾട്ട-ഇയു എനർജി ഗ്രിഡ് ബന്ധിപ്പിക്കൽ -20.3 യൂറോയുടെ അണ്ടർസീ ഇൻ്റർകണക്റ്റർ വികസന പദ്ധതിക്ക് അംഗീകാരം
മാള്‍ട്ടയെ യൂറോപ്യന്‍ എനര്‍ജി ഗ്രിഡുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ അണ്ടര്‍സീ ഇന്റര്‍കണക്റ്റര്‍ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ക്കുള്ള കരാറായി. പദ്ധതിക്ക് ആവശ്യമായ പ്രധാന യന്ത്രങ്ങള്‍ വിതരണം ചെയാനുള്ള കരാര്‍ 20.3 യൂറോയുടെ ആഗോള ടെന്‍ഡറിലൂടെയാണ് മാള്‍ട്ടയിലെ പ്രാദേശിക കമ്പനി നേടിയത്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ് സേവനങ്ങള്‍ നല്കുന്ന എജി ഗ്രൂപ്പിന്റെ ഭാഗമാണ് എജി ഇന്സ്റ്റാളേഷന്സിന്റെ കരാറാണ് അംഗീകരിക്കപ്പെട്ടത്. ഷൈനിംഗ് സ്റ്റാര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ് നല്കിയ ബിഡ് 24 മില്യണ്‍ യൂറോയുടേതായിരുന്നു.
രണ്ടാമത്തെ അണ്ടര്‍സീ ഇന്റര്കണക്ടറിലൂടെ വൈദ്യുതി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ പ്രധാന യന്ത്രങ്ങള്‍ , ഇന്റര്‍കണക്ടറിന്റെ ഓരോ വശത്തും ഒരു ഷണ്ട് റിയാക്റ്റര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള കരാറാണിത്. മഗ്താബിലും സിസിലിയിലെ റഗുസയിലും ആകും ഇത് സ്ഥാപിക്കുക. കരാറിന്റെ ഭാഗമായി മഗ്താബില് 220 കെവി/132 കെവി ട്രാന്‍സ്ഫോര്‍മറും സ്ഥാപിക്കും.ഇന്റര്‍കണക്ടര്‍ കേബിള്‍ ഉത്പാദിപ്പിക്കുന്ന റിയാക്ടീവ് പവര്‍ കുറയ്ക്കുകയും അതിന്റെ ഊര്‍ജ്ജ സംപ്രേഷണക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നവയാണ് ഷണ്ട് റിയാക്ടറുകള്‍. ട്രാന്‍സ്ഫോര്‍മര്‍ ഇന്റര്‍കണക്ടറിന്റെ 220kV വോള്‍ട്ടേജ് 132kV ആയി കുറയ്ക്കും.
ഇന്റര്‍ കണക്ടര് പദ്ധതിയുമായി ബന്ധപ്പെട്ട നാലില്‍ ആദ്യത്തേതാണ് ടെന്‍ഡര്‍ തീര്‍പ്പുകല്‍പ്പിച്ചത് . 185 ദശലക്ഷം യൂറോയാണ് കണക്കാക്കിയ മൂല്യമുള്ള അന്തര്‍വാഹിനി കേബിള്‍ നിര്‍മ്മിക്കാനും ഇന്‍സ്റ്റാള്‍ ചെയ്യാനും ഉള്ള കരാര്‍
ഇപ്പോഴും ബിഡ്ഡുകള്‍ക്കായി തുറന്നിരിക്കുന്നു. 12 മില്യണ്‍ യൂറോ വിലമതിക്കുന്ന മറ്റൊരു ടെന്‍ഡര്‍, 220 കെവി സ്വിച്ച് ഗിയര്‍, ഫയര്‍ സപ്രഷന്‍ സിസ്റ്റം, റഗുസയിലെ അഗ്നി മതിലുകളുടെ നിര്‍മ്മാണം, നിയന്ത്രണ സംവിധാനത്തിന്റെ നവീകരണം എന്നിവയുടെ വിതരണത്തിനും ഇന്സ്റ്റാളേഷനുമായാണ്.പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ ടെന്‍ഡറുകള്‍ ഈ വര്‍ഷാവസാനം പ്രസിദ്ധീകരിക്കുമെന്ന്
ഐസിഎമ്മിന്റെ വെബ്സൈറ്റില്‍ പറയുന്നു.
മാള്‍ട്ടയെ യൂറോപ്യന്‍ എനര്‍ജി ഗ്രിഡുമായി ബന്ധിപ്പിക്കുന്ന രണ്ടാമത്തെ അണ്ടര്‍സീ ഇന്റര്‍കണക്റ്റര്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ 2021 ജൂണിനാണ് അനാച്ഛാദനം ചെയ്തത്. പദ്ധതിക്ക് 170 മില്യണ്‍ യൂറോ ചെലവ് വരുമെന്നും 2025ല്‍ പൂര്‍ത്തിയാകുമെന്നും അന്ന് ഊര്‍ജ മന്ത്രി മിറിയം ദല്ലി പറഞ്ഞിരുന്നു.ടെന്‍ഡര്‍ നടപടികള്‍ ഇപ്പോഴും നടക്കുന്നതിനാലും ഇറ്റാലിയന്‍ റെഗുലേറ്റര്‍മാര്‍ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയിട്ടില്ലാത്തതിനാലും ആ സമയപരിധി ഇപ്പോള്‍ പാലിക്കപ്പെടാന്‍ സാധ്യതയില്ല. പുതുക്കിയ പദ്ധതി ചെലവ് 300 മില്യണ്‍ യൂറോ ആണ്. ആ പദ്ധതി തുകയില്‍ 165 മില്യണ്‍ യൂറോ ആണ് ഇയു ഇആര്ഡിഎഫ് ഫണ്ടിംഗില്‍ ലഭിക്കുക.