കേരളം
മലപ്പുറം പോത്തുകല്ലില്‍ ചുഴലിക്കാറ്റ്; വന്‍ നാശനഷ്ടം

മലപ്പുറം : മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ വന്‍ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ശക്തമായ കാറ്റില്‍ നിരവധി മരങ്ങള്‍ വീടുകളിലേക്കും വാഹനങ്ങള്‍ക്ക് മുകളിലേക്കും വീണു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെടുകയും ചെയ്തു.
രാത്രി എട്ടരയോടെയാണ് ചുഴലിക്കാറ്റുണ്ടായത്. അര മണിക്കൂറോളം ചുഴലിക്കാറ്റ് നീണ്ടു നിന്നതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മരങ്ങള്‍ കടപുഴകി വീണതോടെ ഗതാഗതം താറുമാറായി.
ഗതാഗത തടസ്സം നീക്കിക്കൊണ്ടിരിക്കുകയാണെന്നും, വൈദ്യുതി പുനസ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും അധികൃതര്‍ സൂചിപ്പിച്ചു. മലപ്പുറം ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അതിശക്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.



