കേരളം
സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സിവി വർഗീസ് തുടരും
![](https://yuvadharanews.com/wp-content/uploads/2025/02/CV-Varghese-will-continue-as-CPIM-Idukki-District-Secretary-780x470.jpg)
തൊടുപുഴ : സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി സി.വി. വർഗീസ് തുടരും. രണ്ടാം തവണയാണ് വർഗീസ് ജില്ലാ സെക്രട്ടറി ആവുന്നത്. 23 വർഷമായി ജില്ലാ സെക്രട്ടറിയറ്റംഗവും കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗവുമാണ്.
ജില്ലാ സമ്മേളനം 39 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. കമ്മിറ്റിയുടെ സെക്രട്ടറിയായി സി. വി. വർഗീസ് തുടരും. 39 അംഗ കമ്മിറ്റിയിൽ നാല് പേർ പുതുമുഖങ്ങളാണ്.
കെ.ജി. സത്യൻ, എം. തങ്കദുരൈ, തിലോത്തമ സോമൻ, ലിസി ജോസ് എന്നിവരാണ് പുതുമുഖങ്ങൾ.