അന്തർദേശീയം
മിലാനോവിച്ച് വീണ്ടും ക്രൊയേഷ്യൻ പ്രസിഡന്റ്
സേഗ്രെബ് : ക്രൊയേഷ്യയിൽ സോറൻ മിലാനോവിച്ച് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 75 ശതമാനം വോട്ടുകളുമായി വൻ വിജയമാണ് അദ്ദേഹം നേടിയത്.
പ്രധാനമന്ത്രി ആന്ദ്രെയ് പ്ലെൻകോവിച്ചിന്റെ ക്രൊയേഷ്യൻ ഡെമോക്രാറ്റിക് യൂണിയൻ പാർട്ടി സ്ഥാനാർഥിയായ ഡ്രാഗൺ പ്രിമോറാച്ചിന് 25 ശതമാനം വോട്ടുകൾ കിട്ടി. അഴിമതി, വിലക്കയറ്റം എന്നിവയുടെ പേരിൽ സർക്കാരിനെ വിമർശിക്കുന്ന സമീപനമാണു മിലാനോവിച്ചിനുള്ളത്.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ അപലപിക്കുന്നതിനൊപ്പം യുക്രെയ്നു പാശ്ചാത്യരാജ്യങ്ങൾ സൈനികസഹായം നല്കുന്നതിനെയും എതിർക്കുന്നു.