ദേശീയം
മഹാരാഷ്ട്രയിലെ ദഹാനുവിൽ സിപിഎമ്മിന് ജയം

മുംബൈ : മഹാരാഷ്ട്രയിലെ ദഹാനുവിൽ സിപിഐഎമ്മിന് ജയം. 5133 വോട്ടിനാണ് സിപിഐഎമ്മിന്റെ സിറ്റിങ് എംഎൽഎയായ വിനോദ് ഭിവ നികോലെ ജയിച്ചത്. 10,4702 വോട്ടാണ് നികോലെ നേടിയത്. രണ്ടാമതുള്ള ബിജെപിയുടെ മേധാ വിനോദ് സുരേഷ് 99569 വോട്ട് നേടി. 2019ലും നികോലെ തന്നെയായിരുന്നു ദഹാനുവിൽ വിജയിച്ചത്.