എം.വി ഗോവിന്ദന് രണ്ടാമൂഴം; 89 അംഗ കമ്മിറ്റിയില്‍ 15 പേര്‍ പുതുമുഖങ്ങള്‍

കൊല്ലം : സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദൻ തുടരും. കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം ഏകകണ്ഠമായാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
89 അംഗം സിപിഐഎം സംസ്ഥാന സമിതിയില്‍ 15 പുതുമുഖങ്ങളാണ്. മന്ത്രിമാരായ ആർ.ബിന്ദു, വീണാ ജോര്‍ജ്, ആലപ്പുഴയിൽ നിന്ന് കെ പ്രസാദ്, വി.കെ സനോജ്, വി.വസീഫ്, ഡോ.ചിന്ത ജെറോം, ജോൺ ബ്രിട്ടാസ്, വി.ജോയ്, എം.രാജഗോപാൽ, കെ.വി അബ്ദുൾ ഖാദർ, കെ.അനിൽ കുമാർ, എസ്.സതീഷ്, ബിജു കണ്ടക്കെ തുടങ്ങിയ നേതാക്കളും സംസ്ഥാനകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്.
കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്ത പുതുമുഖങ്ങള്‍
എം,രാജഗോപാൽ, കെ,റഫീഖ്, എം,മെഹബൂബ്,വി.പി അനിൽ,കെ.വി അബ്ദുൾ ഖാദർ,എം.പ്രകാശൻ, വി.കെ സനോജ്, വി.വസീഫ്, കെ.ശാന്തകുമാരി, ആര്‍. ബിന്ദു,എം.അനിൽ കുമാർ, എം.പ്രസാദ്,പി.ആർ രഘുനാഥ്, എസ്.ജയമോഹൻ, ഡി.കെ മുരളി
സംസ്ഥാന കമ്മിറ്റിയിലെ പുതിയ പാനലിന് നിലവിലെ കമ്മിറ്റി അംഗീകാരം നൽകി.