കേരളം

വയനാടിനും പ്രാതിനിധ്യം, ഒ.ആർ കേളു പട്ടികജാതി ക്ഷേമ മന്ത്രിയാകും

തുടർച്ചയായ രണ്ടാംതവണയാണ് ഒ.ആർ. കേളു മാനന്തവാടിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗ​വും മാ​ന​ന്ത​വാ​ടി എം​എ​ല്‍​എ​യു​മാ​യ ഒ.​ആ​ര്‍.​കേ​ളു മ​ന്ത്രി​യാ​കും. പ​ട്ടി​ക​ജാ​തി ക്ഷേ​മ വ​കു​പ്പാ​ണ് കേ​ളു​വി​ന് ല​ഭി​ക്കു​ക. എം​പി​യാ​യ​തി​നെ തു​ട​ര്‍​ന്ന് കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. ഈ ​ഒ​ഴി​വി​ലാ​ണ് കേ​ളു മ​ന്ത്രി​സ​ഭ​യി​ലെ​ത്തു​ക. സി​പി​എം സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് സഹകരണമന്ത്രി വി.എൻ. വാസവന് നൽകി. മന്ത്രി എം.ബി. രാജേഷിനാണ് പാർലമെന്‍ററി വകുപ്പ്.

സി​പി​എം സം​സ്ഥാ​ന സ​മി​തി അം​ഗം, മു​തി​ര്‍​ന്ന നേ​താ​വ് എന്ന കാ​ര്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് കേ​ളു​വി​നെ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ന്‍ തീ​രു​മാ​നി​ച്ച​ത്. വയനാട് ജില്ലക്ക് പ്രതിനിധ്യമില്ല എന്ന പരാതിക്കും ഇതോടെ പരിഹാരമാവും. 54കാരനായ ഒ.ആർ. കേളു വയനാട് കാട്ടിക്കുളം മുള്ളങ്കൊല്ലി സ്വദേശിയാണ്. തുടർച്ചയായ രണ്ടാംതവണയാണ് മാനന്തവാടിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗമായും 10 വർഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമായിരുന്നു.

2016ൽ യു.ഡി.എഫ് മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ 1307 വോട്ടിന് പരാജയപ്പെടുത്തിയാണ് ഒ.ആർ. കേളു നിയമസഭയിലെത്തിയത്. 2021ൽ 9282 വോട്ടിന് ജയലക്ഷ്മിയെ തന്നെ പരാജയപ്പെടുത്തി.പട്ടികജാതി പട്ടികവർഗ ക്ഷേമം, ദേവസ്വം, പാർലമെന്‍ററി കാര്യം എന്നീ വകുപ്പുകളായിരുന്നു നേരത്തെ കെ. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button