മാൾട്ടാ വാർത്തകൾ

ലോട്ടോ ഓഫീസ് മോഷണം : 43 വയസുള്ള ഭവനരഹിതന് 14 മാസത്തെ തടവ് ശിക്ഷി വിധിച്ച് കോടതി

ലോട്ടോ ഓഫീസ് മോഷണ കേസിൽ 43 വയസുള്ള ഭവനരഹിതന് 14 മാസത്തെ തടവ് ശിക്ഷി വിധിച്ച് കോടതി. 2025 നവംബർ 27-നാണ് മോഷണം നടന്നത്.

റോഡ് സിനി എന്നയാളിനാണ് ലോട്ടോ ഓഫീസിൽ നിന്ന് €450 മോഷ്ടിച്ചതിനും രണ്ട് ചികിത്സാ ഉത്തരവുകൾ ലംഘിച്ചതിനും ആവർത്തിച്ച കുറ്റകൃത്യം (recidivism) എന്നീ വകുപ്പുകൾ ചുമത്തിയാണ് കോടതി തടവ് ശിക്ഷി വിധിച്ച്. ശിക്ഷ നിർണ്ണയിക്കുമ്പോൾ പ്രതിയുടെ പ്രാരംഭ കുറ്റസമ്മതവും പ്രോസിക്യൂഷനും പ്രതിഭാഗവും സമർപ്പിച്ച വാദങ്ങളും കോടതി പരിഗണിച്ചു. നിയമത്തിൽ അനുവദിച്ചിരിക്കുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയ്ക്ക് അടുത്തുള്ള ഫലപ്രദമായ തടവുശിക്ഷ നൽകണമെന്നായിരുന്നു ഇരുവിഭാഗവും ആവശ്യപ്പെട്ടത്. കോടതി 14 മാസത്തെ തടവുശിക്ഷ വിധിച്ചു. റിമാൻഡിൽ കഴിഞ്ഞ കാലയളവ് ശിക്ഷാ കാലാവധിയിൽ നിന്ന് കുറയ്ക്കും.

ചികിത്സാ ഉത്തരവ് ലംഘിച്ചതിന് €100 ഭരണപരമായ പിഴയും മോഷ്ടിച്ച €450 തിരിച്ചടയ്ക്കാനും ഇരയുടെ അനുകൂലമായി മൂന്ന് വർഷത്തെ സമീപന വിലക്കും (restraining order) പ്രതിക്ക് മൂന്ന് വർഷത്തെ ചികിത്സാ ഉത്തരവും കോടതി പുറപ്പെടുവിച്ചു. പ്രതിക്ക് ആവശ്യമായ മാനസികാരോഗ്യ സഹായം നൽകണമെന്ന് ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. ജിയനെല്ല കാമില്ലേരി ബുസുട്ടിൽ മജിസ്ട്രേറ്റ് അധ്യക്ഷയായ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button