മാൾട്ടാ വാർത്തകൾ

വ്യാജ ബാങ്ക് ആപ്പുകൾ ഉപയോഗിച്ച് പണം തട്ടി; പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി

വ്യാജ ബാങ്ക് ആപ്പുകൾ ഉപയോഗിച്ച് പണം തട്ടിയയാൾക്ക് ജാമ്യം നിഷേധിച്ച് കോടതി. 25 വയസ്സുള്ള ടാമി കാരുവാനയ്ക്ക് കോടതി ജാമ്യം നിഷേധിച്ചത്ത്. മണി ലോണ്ടറിംഗ്, തട്ടിപ്പ്, ക്രിമിനൽ സംഘത്തിലെ അംഗത്വം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ അവർക്കെതിരെ ചുമത്തപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവർ കുറ്റം നിഷേധിച്ചു.

വ്യാഴാഴ്ച നടന്ന വിചാരണയിൽ പ്രതിഭാഗം പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചത്ത്. കേസിലെ ഭൂരിഭാഗം തെളിവുകളും ഇതിനകം ശേഖരിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ പല ഇരകളും ഇതുവരെ സാക്ഷിമൊഴി നൽകിയിട്ടില്ലെന്നും, ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

കേസ് ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരായ കുറ്റങ്ങളുടെ സ്വഭാവവും കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ, ഈ ഘട്ടത്തിൽ അപകടസാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കി.

നടപടികൾക്കായി ആവശ്യമായ ഉറപ്പുകൾ നൽകാൻ പ്രതിക്ക് ലഭ്യമായ സാമ്പത്തിക ശേഷിയെക്കുറിച്ചുള്ള തെളിവുകളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി. കൂടാതെ, മാൾട്ടയിലും വിദേശത്തുമുള്ള മൂന്നാം കക്ഷികളുമായോ സ്ഥാപനങ്ങളുമായോ പ്രതിക്ക് ഉണ്ടാകാമെന്ന ബന്ധങ്ങൾ, പ്രത്യേകിച്ച് നിലനിൽക്കുന്ന അന്വേഷണങ്ങളുടെ പശ്ചാത്തലത്തിൽ, ജാമ്യം അനുവദിച്ചാൽ അന്വേഷണം ബാധിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

ജാമ്യം അനുവദിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കുമ്പോൾ പരിഗണിക്കേണ്ട ഘടകങ്ങളെക്കുറിച്ച് ഭരണഘടനാ കോടതികൾ നൽകിയ വ്യാഖ്യാനങ്ങളും കോടതി പരിഗണിച്ചു. ഈ എല്ലാ കാരണങ്ങളും കണക്കിലെടുത്ത്, ജാമ്യം അനുവദിക്കാൻ കോടതിക്ക് മതിയായ കാരണങ്ങലില്ലന്ന് വ്യക്തമാക്കിയാണ് അപേക്ഷ തള്ളിയത്.

എഫ്‌സിഐഡി ഇൻസ്പെക്ടർ ക്ലെയർ വെല്ല ബോർഗ് കോടതിയിൽ സാക്ഷ്യം നൽകുന്നതിനിടെ അന്വേഷണത്തിന്റെ വിവരങ്ങൾ വിശദീകരിച്ചു. 2024 സെപ്റ്റംബർ അവസാനം ബാങ്ക് ഓഫ് വാലെറ്റ ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച നിരവധി പരാതികളോടെയാണ് അന്വേഷണം ആരംഭിച്ചതെന്ന് അവർ പറഞ്ഞു.

ഉപഭോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകളിൽ സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയതായി അറിയിച്ച് ഫോൺ വിളികൾ ലഭിച്ചിരുന്നു. ആ ഇടപാടുകൾ താൽക്കാലികമായി തടഞ്ഞുവെച്ചിരിക്കുന്നുവെന്നും സ്ഥിരീകരണം ആവശ്യമാണെന്നും വിളിച്ചവർ പറഞ്ഞു. തുടർന്ന് ഒരു ടെക്സ്റ്റ് സന്ദേശം ലഭിക്കുമെന്നും അതിലെ ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നും നിർദേശിച്ചു. ലിങ്ക് ബാങ്കിന്റെ ഔദ്യോഗിക ലോഗിൻ പേജിനെ അനുകരിക്കുന്ന വെബ്‌പേജിലേക്കാണ് നയിച്ചിരുന്നത്.

ബാങ്കിംഗ് യൂസർനെയിമും ഒന്നാം ഘട്ട, രണ്ടാം ഘട്ട ഡിജിറ്റൽ സിഗ്നേച്ചറുകൾ ഉപയോഗിച്ച് ഇടപാടുകൾ അംഗീകരിക്കാനും ഇരകളെ നിർദേശിച്ചു. തുടർന്ന് ബാങ്കിംഗ് ആപ്പ് ഡിലീറ്റ് ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യാൻ പറഞ്ഞു.

അതിനുശേഷം ആശയവിനിമയം പൂർണമായി നിർത്തുകയും ചില ദിവസങ്ങൾക്കകം അനധികൃത ഇടപാടുകൾ നടന്നതായി ഇരകൾക്ക് അറിയിപ്പുകൾ ലഭിക്കുകയും ചെയ്തു. ഭൂരിഭാഗം ഇടപാടുകളും €5,000ൽ താഴെയായിരുന്നു, ചിലർക്കോ നിരവധി തവണ പണം പിൻവലിക്കപ്പെട്ടു.

2025 മെയ് മാസത്തോടെ APS ബാങ്കിൽ നിന്നുമുള്ള സമാന പരാതികളും ലഭിച്ചു. പിന്നീട് HSBC, BNF ബാങ്ക് എന്നിവയുമായി ബന്ധപ്പെട്ടും പരാതികൾ ഉയർന്നു.

ഇരകളുടെ എണ്ണം 100 കടന്നതോടെ, ബന്ധപ്പെട്ട ബാങ്കുകളിൽ നിന്ന് ഐപി വിലാസങ്ങളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. ചില ഐപി വിലാസങ്ങൾ മാൾട്ടയിൽ നിന്നുള്ളവയായിരുന്നെങ്കിലും, കുറഞ്ഞത് ഒന്ന് വിദേശത്തു നിന്നുള്ളതാണെന്ന് കണ്ടെത്തി, അന്താരാഷ്ട്ര ബന്ധസാധ്യത സൂചിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു.

പിന്നീട് കൊറാഡിനോ കറക്ഷണൽ ഫസിലിറ്റിയിലെ ഒരു തടവുകാരൻ നൽകിയ അനാമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് നേടി. പ്രതിയുടെ ജീവിതശൈലി, വാഹനവും വിലാസവും സംബന്ധിച്ച വിവരങ്ങളും നൽകിയിരുന്നു. അന്വേഷണത്തിൽ പ്രതി ആ സമയത്ത് തൊഴിലില്ലാത്തയാളാണെന്ന് കണ്ടെത്തി.

ഇൻസ്പെക്ടർ ക്ലെയർ വെല്ല ബോർഗ് പ്രോസിക്യൂഷനെ നയിച്ചു. അറ്റോർണി ജനറലിന്റെ പേരിൽ അഭിഭാഷകരായ മരിക്ക ചിയാന്താർ, മൗറോ അബേല എന്നിവർ സഹായിച്ചു.

ബാങ്ക് ഓഫ് വാലെറ്റ പിഎൽസിക്കായി അഭിഭാഷകൻ സ്റ്റെഫാനോ ഫിലെട്ടി parte civile ആയി ഹാജരായി.

പ്രതിക്കായി അഭിഭാഷകരായ റോബർട്ടോ സ്പിതേരി, ഫ്രാങ്കോ ഗാലിയ എന്നിവർ ഹാജരായി.

മജിസ്ട്രേറ്റ് ലാര ലാൻഫ്രാങ്കോയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button