കീവിൽ റഷ്യൻ മിസൈൽ ആക്രമണം ഉണ്ടാകുമെന്ന് ഉക്രെയിൻ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്
ഉക്രെയിൻ തലസ്ഥാനമായ കീവിൽ റഷ്യൻ മിസൈൽ ആക്രമണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഉക്രെയിൻ പ്രസിഡൻ്റിൻ്റെ ചീഫ് ഓഫ് സ്റ്റാഫാണ് ഇന്ന് രാജ്യം മുഴുവൻ ഉൾക്കൊള്ളുന്ന വ്യോമാക്രമണ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. “പുടിൻ ഇപ്പോൾ കീവിനു നേരെ മിസൈൽ ആക്രമണം നടത്തുകയാണ്,” റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുടിനെ പരാമർശിച്ച് ആൻഡ്രി യെർമക് ടെലിഗ്രാമിൽ പറഞ്ഞു.
രാജ്യത്തിൻ്റെ വ്യോമാതിർത്തി കടന്നു ഒരു മിസൈൽ തലസ്ഥാന നഗരത്തിലേക്ക് നീങ്ങുകയാണെന്ന് ഉക്രൈൻ വ്യോമസേന മുന്നറിയിപ്പ് നൽകിയിരുന്നു. “ശ്രദ്ധിക്കുക! ചെർണിഹിവ് മേഖലയിൽ നിന്നൊരു മിസൈൽ കീവ് മേഖലയിലേക്ക് പോകുന്നു,” ഉക്രൈൻ വ്യോമസേന ടെലിഗ്രാം സന്ദേശത്തിൽ പറഞ്ഞു. റഷ്യൻ മേഖലയായ കുർസ്കിൽ നിന്ന് ഉക്രെനിയൻ സേനയെ പുറത്താക്കാൻ ഉത്തരകൊറിയൻ പോരാളികൾ ഉൾപ്പെടെ 50,000 സൈനികരുടെ സേനയെ റഷ്യ തയ്യാറാക്കിയിട്ടുണ്ടെന്ന് സെലെൻസ്കി മുന്നറിയിപ്പ് നൽകിയിരുന്നു.