ദേശീയം
മുംബൈ വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ; ലാൻഡിങ്ങിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്‍റെചക്രം ഊരിത്തെറിച്ചു

മുംബൈ : മുംബൈ വിമാനത്താവളത്തിൽ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സ്പൈസ് ജെറ്റ് വിമാനത്തിന് ഗുരുതര സാങ്കേതിക തകരാർ കണ്ടെത്തുകയും ലാൻഡിങ്ങിനൊരുങ്ങവെ വിമാനത്തിന്‍റെ ചക്രം ഊരിത്തെറിച്ച് കാണാതാവുകയും ചെയ്തതോടെയാണ് നടപടി.
എല്ലാ പുറപ്പെടലുകളും താത്ക്കാലികമായി നിർത്തിവച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചു. 75 യാത്രക്കാരുമായി ഗുജറാത്തിലെ കാണ്ട്‌ലയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്.