കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണം
ലണ്ടന്‍: 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു ഗെയിം റെക്കോര്‍ഡോടെ സ്വര്‍ണം നേടി.
197 കിലോയാണ് ചാനു ഉയര്‍ത്തിയത്. മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ മീരാബായ് ചാനു എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലെത്തിയിരുന്നു. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ആദ്യ ശ്രമത്തില്‍ തന്നെ മീരബായ് സ്വര്‍ണം ഉറപ്പിക്കുകയായിരുന്നു.
ഇതോടെ ഭാരോദ്വഹനത്തില്‍ ഇന്ന് നടന്ന മൂന്ന് ഫൈനലുകളിലും ഇന്ത്യ മെഡല്‍ നേടി. നേരത്തെ 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. പുരുഷന്മാരുടെ ഭാരോദ്വഹനത്തില്‍ ഗുരുരാജ പൂജാരി വെങ്കലം നേടി. 61 കിലോ വിഭാഗത്തിലാണ് ഗുരുരാജ പൂജാരി വെങ്കലം നേടിയത്.
269 കിലോ ഭാരം ഉയര്‍ത്തിയാണ് പൂജാരിയുടെ വെങ്കല നേട്ടം. ഈ ഇനത്തില്‍ മലേഷ്യയുടെ മുഹമ്മദ് അസ്‌നില്‍ 285 കിലോ ഉയര്‍ത്തി ഗെയിം റെക്കോര്‍ഡോടെ സ്വര്‍ണം നേടി. 55 കിലോ ഭാരോദ്വഹനത്തിലാണ് ഇന്ത്യയുടെ ആദ്യ മെഡല്‍. സങ്കേത് മഹാദേവ് സര്‍ഗറാണ് വെള്ളി നേടിയത്. ആകെ 248 കിലോ ഉയര്‍ത്തിയാണ് താരം വെള്ളി നേടിയത്. അതേസമയം ടേബിള്‍ ടെന്നീസ് മിക്‌സഡ് ടീം ഇനത്തില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഗയാനയ്‌ക്കെതിരെ സന്പൂര്‍ണ ജയവുമായി ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നു.