19.99 യൂറോ നിരക്ക് മുതൽക്കുള്ള ത്രിദിന ടിക്കറ്റ് വിൽപ്പന പ്രഖ്യാപിച്ച് റയാൻ എയർ
19.99 യൂറോ നിരക്ക് മുതല്‍ക്കുള്ള ത്രിദിന ടിക്കറ്റ് വില്‍പ്പന പ്രഖ്യാപിച്ച് റയാന്‍ എയര്‍. ഈ ശൈത്യകാലത്ത് Ryanair മാള്‍ട്ടയില്‍ നിന്ന് Katowice, Paris & Rome Fiumicino എന്നിവിടങ്ങളിലേക്ക് മൂന്ന് പുതിയ റൂട്ടുകള്‍ ആരംഭിക്കുന്നുണ്ട്. ഏഥന്‍സ്, കാറ്റാനിയ, എഡിന്‍ബര്‍ഗ്, സാഗ്രെബ് എന്നിവയുള്‍പ്പെടെ നിലവിലുള്ള 19 റൂട്ടുകളില്‍ അധിക ഫ്‌ലൈറ്റുകള്‍ സര്‍വീസിന് ഇറക്കുമെന്നും റയാന്‍ എയര്‍ സിഇഒ മൈക്കല്‍ ഒലിയറി പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഈ ശീതകാല ഷെഡ്യൂള്‍ പ്രധാനമായും റയാന്‍എയറിന്റെ മൂന്ന് B737 അടക്കമുള്ള ഏഴ് മാള്‍ട്ടയില്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. അവയില്‍ മൂന്നെണ്ണം CO2 ഉദ്‌വമനം 16% കുറയ്ക്കുകയും ശബ്ദം 40% കുറയ്ക്കുകയും ചെയ്യുന്ന ഇനം വിമാനങ്ങളാണ് B737. 700 മില്യണ്‍ ഡോളറാണ് ഈ വിമാനങ്ങള്‍ക്കുള്ള നിക്ഷേപം. റയാന്‍എയറിന്റെ മാള്‍ട്ട ട്രാഫിക് വളര്‍ച്ച ഈ വര്‍ഷം 24% ആയി ഉയര്‍ന്നു ഇത് എയര്‍ലൈനിന്റെ റെക്കോര്‍ഡാണ്. കഴിഞ്ഞ 18 വര്‍ഷത്തിനിടെ 27 ദശലക്ഷത്തിലധികം യാത്രക്കാരാണ് ഈ എയര്‍ലൈനില്‍ സഞ്ചരിച്ചത്. എഞ്ചിനീയര്‍മാര്‍, മെക്കാനിക്‌സ്,
സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരുള്‍പ്പെടെ 200ലധികം ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രാദേശിക ജോലികള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന 20 മില്യണ്‍ യൂറോ ത്രീബേ മെയിന്റനന്‍സ് സൗകര്യം വരുംകാല നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുന്നു.