അന്തർദേശീയം

എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരൊറ്റ ചാർജർ; യോഗം വിളിച്ച് കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: എല്ലാ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്കും ഒരൊറ്റ ചാര്‍ജര്‍ എന്ന നയം സ്വീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.
മൊബൈല്‍ മുതല്‍ പോര്‍ട്ടബിള്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ക്ക് വരെ ഒരൊറ്റ ചാര്‍ജര്‍ ഉപയോഗിക്കുകയാണ് പുതിയ നീക്കത്തിന് പിന്നില്‍. ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിങ്ങാണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക.

ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍, ലാപ്ടോപ് നിര്‍മ്മാതാക്കള്‍, മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പ​ങ്കെടുക്കും. ഇതിന് പുറമേ സി.ഐ.ഐ, ഫിക്കി തുടങ്ങിയ സംഘടന പ്രതിനിധികളും ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി ബി.എച്ച്‌.യു എന്നിവിടങ്ങളില്‍ നിന്നുള്ളവരും യോഗത്തില്‍ പ​ങ്കെടുക്കും. എങ്ങനെ കോമണ്‍ ചാര്‍ജര്‍ ഉപയോഗിക്കാമെന്നത് സംബന്ധിച്ചാകും ചര്‍ച്ച നടക്കുക. ഇക്കാര്യത്തില്‍ നിര്‍മ്മാതാക്കളുടെ ആശങ്കകള്‍ ഉള്‍പ്പടെ പരിഗണിക്കുമെന്നും രോഹിത് കുമാര്‍ സിങ്ങാണ് വ്യക്തമാക്കിയിട്ടുണ്ട്.

ഇവേസ്റ്റ് പരമാവധി ഒഴിവാക്കുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. യുറോപ്പ്യന്‍ യൂണിയന്‍ ഒരൊറ്റ ചാര്‍ജര്‍ എന്ന നയത്തിലേക്ക് മാറാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ടൈപ്പ് സി ചാര്‍ജര്‍ എല്ലാ ഉപകരണങ്ങളിലും വ്യാപകമാക്കാനുള്ള നടപടികള്‍ക്കാണ് യുറോപ്യന്‍ യൂണിയന്‍ തുടക്കമിട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button