കേരളം
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വയനാട്ടിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച വയനാട്ടിലേക്ക് തിരിക്കും. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ അടിയന്തര മന്ത്രിസഭാ യോഗം ചേർന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ ഓൺലൈനായാണ് യോഗം ചേർന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേരും. ഇതിനുശേഷം മുഖ്യമന്ത്രി വൈകുന്നേരത്തോടെ കോഴിക്കോട്ടെത്തും. പിന്നീട് വ്യാഴാഴ്ചയോടെ വയനാട്ടിൽ എത്തിച്ചേരും.