ടീകോമിന് മടക്കി നല്‍കുന്നത് നഷ്ടപരിഹാരമല്ല ഓഹരി മൂല്യം : മുഖ്യമന്ത്രി
തിരുവന്തപുരം : സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്മാറുന്നതിന് ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നുവെന്നത് തെറ്റായ ചിത്രീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയ്ക്കും മറ്റുമായി ചെലവാക്കിയ ഓഹരി മൂല്യമാണ് സ്വതന്ത്ര വിലയിരുത്തലിലൂടെ മടക്കി നല്‍കുന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. കാലതാമസം വരുമെന്നത് കൊണ്ടാണ് ആര്‍ബിട്രേഷന് പോകാത്തത്. പദ്ധതിയുടെ ഭൂമി ആര്‍ക്കും പതിച്ചുകൊടുക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്മാര്‍ട്ട് സിറ്റി പദ്ധതി ഉപേക്ഷിക്കാനുളള മന്ത്രിസഭാ തീരുമാനത്തിന് ശേഷം ഇത് ആദ്യമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വരുന്നത്. പദ്ധതിയില്‍ നിന്ന് പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരം നല്‍കുന്നുവെന്ന വിമര്‍ശനമാണ് മുഖ്യമന്ത്രി നിഷേധിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭൂമി സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുളള നീക്കമാണെന്ന പ്രതിപക്ഷ വിമര്‍ശനവും മുഖ്യമന്ത്രി തളളിക്കളഞ്ഞു.