മാൾട്ടാ വാർത്തകൾ

മാൾട്ടീസ് ടൂറിസം മന്ത്രി ക്ലേട്ടൺ ബാർട്ടോലോയെ ലേബർ പാർട്ടി പുറത്താക്കി

മാള്‍ട്ടീസ് ടൂറിസം മന്ത്രി ക്ലേട്ടണ്‍ ബാര്‍ട്ടോലോയെ ലേബര്‍ പാര്‍ട്ടി പുറത്താക്കി . ഭാര്യ കൂടി ഉള്‍പ്പെട്ട പുതിയ അഴിമതിക്കേസ് പുറത്തുവന്നതോടെയാണ് ക്ലേട്ടണ്‍ ബാര്‍ട്ടോലോയെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും നീക്കാന്‍ ലേബര്‍ പാര്‍ട്ടി തീരുമാനിച്ചത്. ബാര്‍ട്ടോലോയുടെ രാജി പ്രധാനമന്ത്രി റോബര്‍ട്ട് അബെല നേരിട്ട് ആവശ്യപ്പെടുകയായിരുന്നു എന്നാണു വിവരം . പാര്‍ലമെന്റില്‍ ലേബര്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കാന്‍ ബാര്‍ട്ടോലോയെ ഇനി അനുവദിക്കില്ലെന്നും വേണമെങ്കില്‍ സ്വതന്ത്ര എംപിയായി തുടരാമെന്നും അബെല ചൊവ്വാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.

വിദേശകാര്യ മന്ത്രിയായ ഉപപ്രധാനമന്ത്രി ഇയാന്‍ ബോര്‍ഗ് ടൂറിസം മന്ത്രിയായി ബാര്‍ട്ടോലോയുടെ സ്ഥാനത്തെത്തും. തല്‍ക്കാലം ബോര്‍ഗ് വിദേശകാര്യ മന്ത്രി സ്ഥാനവും ഉപപ്രധാനമന്ത്രി പദവും കൂടി കൈവശം വെയ്ക്കുമെന്നാണ് വിവരം. ഭാര്യ അമാന്‍ഡ മസ്‌കറ്റിന് ബാര്‍ട്ടോലോ നല്‍കിയ ജോലിയിലെ ക്രമക്കേടുകള്‍ ഒരു സ്റ്റാന്‍ഡേര്‍ഡ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നിരുന്നു. മാള്‍ട്ട ടൂറിസം അതോറിറ്റി കോണ്‍ട്രാക്ടറുമായി ബന്ധമുള്ള ഒരു കമ്പനിയില്‍ നിന്ന് 2023ല്‍ അമാന്‍ഡ മസ്‌കറ്റിന് ലഭിച്ച ഏകദേശം 50,000 യൂറോയെക്കുറിച്ചുള്ള FIAU അന്വേഷണത്തില്‍ ആ ആ പേയ്‌മെന്റുകള്‍ സംശയാസ്പദമാണെന്ന് കണ്ടെത്തിയിരുന്നു.  പാര്‍ലമെന്ററി സെക്രട്ടറിയില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം 2020 നവംബര്‍ മുതല്‍ ബാര്‍ട്ടോലോ ടൂറിസം മന്ത്രിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button