പ്രതിപക്ഷ എംപിയെ പുറത്താക്കുന്ന ചർച്ചയ്ക്കിടെ അർമേനിയൻ പാർലമെന്റിൽ സംഘർഷം

യെരെവാന്‍ : അര്‍മേനിയയില്‍ ചൊവ്വാഴ്ച നടന്ന പാര്‍ലമെന്റ് സമ്മേളനത്തിനിടെ നിയമസഭാഅംഗങ്ങളും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തിൽ കലാശിച്ചു. അര്‍മേനിയയില്‍ പ്രതിപക്ഷ എംപി ആര്‍തുര്‍ സര്‍ഗ്‌സ്യന്‍ തന്റെ പ്രസംഗത്തിന് ശേഷം സഭയില്‍ നിന്ന് ഇറങ്ങി പോവാന്‍ ശ്രമിച്ചതോടെ ആണ് സ്ഥിതി വഷളായത്.
വാഹെ ഗലുമ്യാന്‍ എന്ന ഭരണപക്ഷത്തുള്ള പാര്‍ട്ടിയുടെ എംപി സര്‍ഗ്‌സ്യനിനെ പുറകില്‍ നിന്ന് തള്ളിയിടുകയായിരുന്നു എന്ന് പ്രതിപക്ഷത്തുള്ള മറ്റൊരു എംപി ക്രിസ്റ്റിന്‍ വര്‍ദാന്യന്‍ അവകാശപ്പെട്ടു. തുടര്‍ന്ന് ഭരണപക്ഷത്തെ മറ്റുള്ള ആളുകള്‍ ഇരിപ്പിടങ്ങളില്‍ ഇരുന്ന് ബഹളം വെക്കുകയും പിന്നീട് എല്ലാവരും കൂടി സെര്‍ഗ്‌സ്യാനെ അക്രമിക്കുകയുമായിരുന്നു.
സര്‍ഗ്‌സ്യനിനെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആണ് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്.അര്‍മേനിയയില്‍ സായുധ അട്ടിമറി ആസൂത്രണം ചെയ്തതില്‍ സര്‍ഗ്‌സ്യന് പങ്കുണ്ട് എന്ന് അര്‍മേനിയന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചിരുന്നു.
ദക്ഷിണ കോക്കസസ് രാജ്യത്ത് സംഘര്‍ഷങ്ങള്‍ നടന്നതിന് പ്രസിഡന്റ് നിക്കോള്‍ പഷിന്യാനെ പുറത്താക്കണം എന്ന് സര്‍ഗ്‌സ്യന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സര്‍ഗാസ്യന്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്നുണ്ട്. ‘ഞാന്‍ സ്വമേധയാ അന്വേഷണ കമ്മിറ്റിയുടെ അടുത്തേക്ക് പോകും’ കേസിനെ കുറിച്ച് സര്‍ഗ്‌സ്യന്‍ പറഞ്ഞു.
അര്‍മേനിയ ‘സ്വേച്ഛാധിപത്യത്തിന്റെ കോട്ടയായി മാറി. ഇവിടെ എല്ലാം മുന്‍കൂട്ടി തീരുമാനിച്ച് എഴുതുകയും അംഗീകരിക്കുകയും ചെയ്യുന്നു.’ സര്‍ഗ്‌സ്യന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
യെരെവാനില്‍ നടക്കുന്ന രാഷ്ട്രീയസംഘര്‍ഷങ്ങള്‍ക്ക് അടിവരയിടുന്നതാണ് പാര്‍ലമെന്റില്‍ നടന്ന സംഭവം. രാഷ്ട്രീയ അട്ടിമറിക്ക് ശ്രമിക്കുന്നു എന്ന് ആരോപിച്ച് പ്രതിപക്ഷത്തെ അടിച്ചമര്‍ത്തുകയാണ് പാഷിന്യാന്‍ സര്‍ക്കാര്‍. സര്‍ഗ്‌സ്യനെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ഇപ്പോഴും തീര്‍പ്പായിട്ടില്ല.