യൂറോപ്യൻ യൂണിയൻ വാർത്തകൾ

സ്പെയിനിൽ പലസ്തീൻ അനുകൂലികളും പൊലീസും ഏറ്റുമുട്ടി

മാഡ്രിഡ് : മാഡ്രിഡിൽ പലസ്തീൻ അനുകൂലികളും പോലീസും ഏറ്റുമുട്ടി. വുൽറ്റ എ എസ്പാന സൈക്ലിംഗ് റേസിന്റെ അവസാന ഘട്ടം നടകാനിരിക്കെയാണ് പലസ്തീൻ അനുകൂലികളും പോലീസും ഏറ്റുമുട്ടിയത്ത്. ഞായറാഴ്ച റേസ് റൂട്ടിന്റെ പല ഭാഗങ്ങളിലും പ്രകടനക്കാർ ബാരികേഡുകൾ മറികടന്ന് റോഡിലേക്ക് ഇറങ്ങി. 21 ദിവസം നീണ്ടുനിന്ന മത്സരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഞായറാഴ്ച 1,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചെങ്കിലും വൈകുന്നേരം 7 മണിക്ക് (GMT 5:00) അവസാനിക്കേണ്ട മത്സരം ഉപേഷിച്ചതായയും ഡാനിഷ് റൈഡർ ജോനാസ് വിംഗെഗാർഡിനെ വിജയിയായും സംഘടകർ പ്രഖ്യാപിച്ചു.

“ഇന്ന് ഉച്ചകഴിഞ്ഞ്, ആയിരക്കണക്കിന് പ്രതിഷേധക്കാർ പലസ്തീനെ പിന്തുണച്ച് പതാകകളും ബാനറുകളുമായി ഒത്തുകൂടി. വൈകുന്നേരം 6.30 ഓടെ [16:30 GMT], ജനക്കൂട്ടം തെരുവിലേക്ക് ഒഴുകിയെത്തി, തടസ്സങ്ങൾ തകർത്ത് പോലീസുമായി വളരെ നാടകീയമായി ഏറ്റുമുട്ടി. പ്രതികരണമായി പോലീസ് പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ കണ്ണീർ വാതകം പ്രയോഗിച്ചു.” ഫ്രീലാൻസ് ജേണലിസ്റ്റായ ലില്ലി മേയേഴ്‌സ് പറഞ്ഞു

ഇസ്രായേൽ-കനേഡിയൻ പ്രോപ്പർട്ടി ഡെവലപ്പർ സിൽവൻ ആഡംസിന്റെ ഉടമസ്ഥതയിലുള്ള ഇസ്രായേൽ-പ്രീമിയർ ടെക് സൈക്ലിംഗ് ടീം വുൽറ്റ എ എസ്പാന സൈക്ലിംഗ് റേസിങ്ങിൽ പങ്കെടുക്കുന്നത്താണ് പ്രതിഷേധത്തിന് കാരണം. 2022 ൽ മോസ്കോ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യൻ ടീമുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് സമാനമായി, അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഇസ്രായേൽ ടീമുകളെ വിലക്കണമെന്നും അവരെ മത്സരിക്കാൻ അനുവദിച്ചത് “ഇരട്ടത്താപ്പ്” ആണെന്നും കായിക മന്ത്രി പിലാർ അലെഗ്രിയ പറഞ്ഞു.

സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും പലസ്തീൻ അനുകൂല പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. ഞായറാഴ്ച മലാഗയിൽ നടന്ന സോഷ്യലിസ്റ്റ് പാർട്ടി റാലിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു: “ഇന്ന് വൂൾട്ടയുടെ അന്ത്യം കുറിക്കുന്നു. അത്‌ലറ്റുകളോട് ഞങ്ങളുടെ ആദരവും അംഗീകാരവും ഉണ്ട്, പലസ്തീൻ പോലുള്ള ന്യായമായ ലക്ഷ്യങ്ങൾക്കായി അണിനിരക്കുന്ന സ്പാനിഷ് ജനതയോടുള്ള ഞങ്ങളുടെ ആദരവും. സ്പെയിൻ ഇന്ന് ഒരു മാതൃകയായും അഭിമാനത്തിന്റെ ഉറവിടമായും തിളങ്ങുന്നു, മനുഷ്യാവകാശ സംരക്ഷണത്തിൽ സ്പെയിൻ ഒരു ചുവടുവെപ്പ് മുന്നോട്ട് കൊണ്ടുപോകുന്നത് കാണുന്ന ഒരു അന്താരാഷ്ട്ര സമൂഹത്തിന് ഒരു മാതൃക.” അദ്ദേഹം പറഞ്ഞു.

സ്പാനിഷ് സർക്കാർ കഴിഞ്ഞ വർഷം പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കുകയും. ടെൽ അവീവിൽ നിന്നുള്ള അംബാസഡറെ തിരിച്ചുവിളിക്കുകയും രണ്ട് തീവ്ര വലതുപക്ഷ ഇസ്രായേൽ മന്ത്രിമാരെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button