ചൈനീസ് ഷോപ്പിംഗ് പ്ലാറ്റ്‌ഫോം ടെമുവിനെതിരേ യൂറോപ്യൻ യൂണിയൻ അന്വേഷണം
നിയമവിരുദ്ധ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന തടയുന്നതില്‍ വീഴ്ച വരുത്തിയ ചൈനീസ് ഷോപ്പിംഗ് പ്ലാറ്റ്‌ഫോം ടെമുവിനെതിരേ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം. കഴിഞ്ഞ വര്‍ഷം മാത്രം യൂറോപ്യന്‍ വിപണിയില്‍ പ്രവേശിച്ചിട്ടും ജനപ്രിയമായി മാറിയ ടെമുവിന് യൂറോപ്യന്‍ ബ്ലോക്കില്‍ മാത്രം ശരാശരി 92 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ട്. വലിയ പിഴ വരെ ലഭിക്കാന്‍ സാധ്യതയുള്ളതാണ് യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം.
ടെമുവിലെ ഉപയോക്താക്കളുടെ ‘ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു ഹാനികരമായേക്കാവുന്ന ഗ്യാമിഫിക്കേഷന്‍, ആസക്തി സൃഷ്ടിക്കുന്ന ഡിസൈന്‍’ എന്നിവയുടെ അപകടങ്ങളും അന്വേഷണം പരിശോധിക്കുമെന്ന് EU ഡിജിറ്റല്‍ വാച്ച്‌ഡോഗായ യൂറോപ്യന്‍ കമ്മീഷന്‍ പറഞ്ഞു. യൂറോപ്യന്‍ ഉപഭോക്താക്കളെ ഓണ്‍ലൈനില്‍ സംരക്ഷിക്കുന്നതിനായി ലോകത്തെ ഏറ്റവും വലിയ ടെക് സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്ന ഡിജിറ്റല്‍ സേവന നിയമം (ഡിഎസ്എ) എന്നറിയപ്പെടുന്ന ബൃഹത്തായ നിയമത്തിന് കീഴിലാണ് അന്വേഷണം ആരംഭിക്കുന്നത്. ‘വില്‍പന പരിമിതപ്പെടുത്താന്‍’ ടെമുന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനങ്ങളെക്കുറിച്ചും ഫാര്‍മസ്യൂട്ടിക്കല്‍സ്, കെമിക്കല്‍സ്, കളിപ്പാട്ടങ്ങള്‍ എന്നിവ പോലെയുള്ള നിയമവിരുദ്ധ ഉല്‍പ്പന്നങ്ങളുടെ ‘വീണ്ടും പ്രത്യക്ഷപ്പെടുന്നത്’ എങ്ങനെ ഒഴിവാക്കുന്നു എന്നതിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ EU ആഗ്രഹിക്കുന്നു. ‘ടെമു ഡിജിറ്റല്‍ സേവന നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പ്രത്യേകിച്ചും അവരുടെ പ്ലാറ്റ്‌ഫോമില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്നും ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കില്ലെന്നും ഉറപ്പാക്കുന്നതില്‍, ‘ഇയു ടെക് മേധാവി മാര്‍ഗ്രെത്ത് വെസ്റ്റേജര്‍ പ്രസ്താവനയില്‍ പറഞ്ഞു.