കേരളം

ജനങ്ങൾ സമ്മാനിച്ച തുടർഭരണം തൃശൂരുകാരുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിച്ചു : മുഖ്യമന്ത്രി

തൃശൂർ : തൃശൂർ നിവാസികളുടെ ദീർഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടുവെന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിന് കാരണം ജനങ്ങൾ സമ്മാനിച്ച തുടർഭരണമാണെന്ന് അദ്ദേഹം പറഞ്ഞു. പല പദ്ധതികളെയും പോലെ പാതിയിൽ മന്ദീഭവിക്കുന്ന സ്ഥിതി പുത്തൂർ സുവോളജിക്കൽ പാർക്കിന് ഉണ്ടായില്ല. നാലു പതിറ്റാണ്ട് നീണ്ട ജനങ്ങളുടെ കാത്തിരിപ്പിനാണ് വിരാമമായത്.

നമ്മുടെ നാടിന് പല ദുരനുഭവങ്ങളുണ്ട്. ഒരു ഘട്ടത്തിൽ നന്നായി പോയ പ്രവർത്തനങ്ങൾ പിന്നീട് മന്ദീഭവിക്കുന്ന സാഹചര്യങ്ങൾ നിലവിലുണ്ട്. സുവോളജിക്കൽ പാർക്കിന് ആ ഗതി ഉണ്ടായില്ലെന്നത് ആശ്വാസകരം. നാല് പതിറ്റാണ്ടായി ഈ പദ്ധതി യാഥാർത്ഥ്യമാകാൻ ജനങ്ങൾ കാത്തിരിക്കുക ആയിരുന്നു. വൈലോപ്പിള്ളിയെ പോലെ നിരവധി പേരടെ ആഗ്രഹം ഇപ്പോൾ സ്ഥലീകരിക്കപ്പെട്ടു.

കിഫ്ബി കേരളത്തിൻ്റെ പശ്ചാത്തല വികസന രംഗത്ത് വലിയ സഹായം നൽകിയ സംവിധാനം. നമ്മുടെ നാടിൻ്റെ ആവശ്യങ്ങൾ നിറവേറ്റാൻ വിഭവശേഷി വച്ച് കഴിയാത്ത അവസ്ഥയുണ്ട്.വിഭവശേഷിക്ക് അനുസരിച്ച് പ്രവർത്തിച്ചാൽ കേരളം കാലാനുസൃതമായ പുരോഗതി നേടില്ല. വിദ്യാഭ്യാസ – ആരോഗ്യ രംഗങ്ങൾ അതിന് ഉദാഹരണങ്ങളാണ്. എൽഡിഎഫ് 2016 ൽ അധികാരത്തി ത്തിൽ ഏറിയപ്പോൾ ഇവയെല്ലാം എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് സർക്കാർ ആലോചിച്ചത്.

ഈ ഘട്ടത്തിലാണ് മറ്റൊരു ധനസ്ത്രോതസിനെ കുറിച്ച് ആലോചിക്കുന്നത് , അങ്ങനെയാണ് കിഫ്ബി നടപ്പാക്കുന്നത്. 2021 ആയപ്പോൾ 62,000 കോടി രൂപ കിഫ്ബി വഴി വിവിധ പദ്ധതികളിലൂടെ ഏറ്റെടുക്കാൻ കഴിഞ്ഞു.വിദ്യാഭ്യാസ രംഗം ഏറ്റവും വലിയ മാതൃകയായി. 1000 ലേറെ സ്കൂളുകൾ അടച്ച് പൂട്ടാൻ അന്നത്തെ സർക്കാർ തീരുമാനിച്ചിരുന്നു. കിഫ്ബിയിലൂടെ വലിയ മാറ്റം പിന്നീടുണ്ടായി , 5000 കോടി രൂപ സ്കൂളുകൾക്കായി പിന്നീട് ചെലവഴിച്ചു.

അതിൻ്റെ ഫലമായി വലിയ മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായി. രാജ്യത്തിൻ്റെ പ്രശംസ പിടിച്ചു പറ്റുന്ന മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയിലുണ്ടായി. ആരോഗ്യ രംഗത്തെ തകർച്ച എല്ലാവരെയും വിഷമിപ്പിച്ച സംഗതിയാണ്. കിഫ്ബിയിലൂടെ ആ രംഗത്തും വലിയ മാറ്റങ്ങൾ ഉണ്ടായി. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളജ് വരെ വലിയ പദ്ധതികൾ നടപ്പാക്കി. കോവിഡിന് നമ്മുടെ ആരോഗ്യ സംവിധാനങ്ങളെ മറികടന്ന് പോകാത്ത അവസ്ഥയിലേക്ക് നാം കാര്യങ്ങൾ എത്തിച്ചു.

കോവിഡിൻ്റെ മൂർധന്യദിശയിൽ നമ്മൾ ലോകത്തെയും രാജ്യത്തെയും വിസ്മരിപ്പിച്ചു. 2016 – 21 കാലഘട്ടത്തിൽ ആരോഗ്യ രംഗത്ത് വന്ന മാറ്റം നാം പ്രത്യേകം ശ്രദ്ധിക്കണം. അമേരിക്കയിൽ 5.6 നവജാത ശിശുമരണ നിരക്കക്കെങ്കിൽ കേരളത്തിൽ 5 ആണ്. ദേശീയപാത ഭൂമി ഏറ്റെടുക്കലിന് 5060 കോടി രൂപ നാം കിഫ്ബിയിൽ നിന്നാണ് നൽകിയത്. കിഫ്ബിയിലൂടെ നാടിൻ്റെ വലിയ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ നമുക്കായി. അതിൻ്റെ മറ്റൊരു ദ്യഷ്ട്ടാന്തമാണ് സുവോളജിക്കൽ പാർക്കും.

2016ലെ എൽഡിഎഫ് സർക്കാരിൻ്റെ ആദ്യ ബജറ്റിൽ തന്നെ പുത്തൂർ സുവോളജിക്കൽ പാർക്കിനായി ഫണ്ട് വകയിരുത്തി. പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും ഉൾപ്പെടെയുള്ള പ്രതിസന്ധികളെ അതിജീവിച്ചാണ് പാർക്ക് യാഥാർത്ഥ്യമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button