മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ വൈ പ്ളേറ്റ് ഡ്രൈവർമാരെ ലക്ഷ്യമിട്ടുള്ള പരിശോധന തുടരുന്നു

വൈ-പ്ലേറ്റ് ഡ്രൈവര്‍മാര്‍ക്ക് സാധുവായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കാനുള്ള റോഡ് പരിശോധന തുടരുമെന്ന് ഗതാഗതമന്ത്രാലയ വക്താവ് പറഞ്ഞു. കഴിഞ്ഞ ആഴ്ചകളില്‍ വൈ പ്‌ളേറ്റ് ഡ്രൈവര്‍മാരുടെ വര്‍ക്ക് പെര്‍മിറ്റ് നിഷേധത്തെ തുടര്‍ന്നുണ്ടായ ബഹളങ്ങള്‍ക്ക് ഇടയിലാണ് പരിശോധന തുടര്‌നാനുള്ള സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നത്. നൂറുകണക്കിന് മൂന്നാം രാജ്യങ്ങളില്‍ നിന്നുള്ള പുതിയ ക്യാബ് ഡ്രൈവര്‍മാര്‍ക്കും തൊഴിലുടമയെ മാറ്റുന്നവര്‍ക്കും വര്‍ക്ക് പെര്‍മിറ്റ് നല്‍കില്ലെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് അബെല പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ 10 ദിവസത്തെ പരിശോധനകളുടെ വിവരങ്ങളാണ് ഗതാഗത മന്ത്രാലയം പുറത്തുവിട്ടത്. മാള്‍ട്ടയില്‍ അനധികൃതമായി താമസിക്കുന്ന 21 പേര്‍, ലൈസന്‍സില്ലാതെ വാഹനമോടിച്ച 13 പേര്‍, അപകടകരമായ ഒരു വാഹനം, ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാത്ത ഒരു വൈ പ്ലേറ്റ് ക്യാബ്, അമിതഭാരം കയറ്റിയ ഒരു വാഹനം എന്നിവ അധികൃതര്‍ കണ്ടെത്തിയതായി വക്താവ് പറഞ്ഞു. പെന്‍ഡര്‍ ഗാര്‍ഡന്‍സ്, മാര്‍സാസ്‌കല, കെന്നഡി ഗ്രോവ്, കപ്പാറ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.ക്യാബ്, ഫുഡ് കൊറിയര്‍ വ്യവസായങ്ങളിലും അധിക തൊഴിലാളികള്‍ ഉണ്ടെന്ന് മാള്‍ട്ടീസ് പ്രധാനമന്ത്രി വെളിവാക്കിയിരുന്നു. ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട എല്ലാ ദിവസവും പരിശോധനകള്‍ നടത്തുന്നുണ്ട്, അതേസമയം പോലീസ്, ജോബ്സ്പ്ലസ്, ഐഡന്റിറ്റി എന്നിവ ഉള്‍പ്പെടുന്ന പരിശോധനകള്‍ ആഴ്ചതോറും നടക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രാലയ വക്താവ് പറഞ്ഞു. ബന്ധപ്പെട്ട അധികാരികള്‍ പ്രാഥമികമായി പരിശോധിക്കുന്നു.
സാധുവായ ഡ്രൈവിംഗ് ലൈസന്‍സുകള്‍, വര്‍ക്ക് പെര്‍മിറ്റുകള്‍, തൊഴില്‍ ചട്ടങ്ങള്‍ പാലിക്കല്‍ എന്നിവ പരിശോധിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു, ”വക്താവ് പറഞ്ഞു.ട്രാന്‍സ്പോര്‍ട്ട് മാള്‍ട്ട ഉദ്യോഗസ്ഥര്‍ ഡ്രൈവര്‍ ടാഗുകള്‍, ഡ്രൈവിംഗ് ലൈസന്‍സ്, വാഹന ലൈസന്‍സ് എന്നിവ ആവശ്യപ്പെടുന്നു. ജോബ്സ്പ്ലസ് ഉദ്യോഗസ്ഥര്‍ തൊഴില്‍, വര്‍ക്ക് പെര്‍മിറ്റ് നില എന്നിവ പരിശോധിക്കുന്നു, ഐഡന്റിറ്റി ഉദ്യോഗസ്ഥര്‍ ഡ്രൈവറുടെ ഇമിഗ്രേഷന്‍ നില പരിശോധിക്കുന്നു, പോലീസ് എന്‍ഫോഴ്സ്മെന്റ് പിന്തുണ നല്‍കുന്നു, വക്താവ് പറഞ്ഞു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button