ദേശീയം

ലൈംഗിക പീഡന പരാതികൾക്കായി കേന്ദ്രീകൃത പ്ലാറ്റ് ഫോം : ഷീ ബോക്സ് പോർട്ടലിന് തുടക്കമായി

ന്യൂഡൽഹി: ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക പീഡന പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായ ഷീ-ബോക്‌സ് പോർട്ടലിന് കേന്ദ്ര വനിത ശിശുവികസന മന്ത്രാലയം തുടക്കം കുറിച്ചു. https://shebox.wcd.gov.in/ എന്ന പോർട്ടൽ വനിത ശിശുക്ഷേമ മന്ത്രി അന്നപൂർണാദേവി ഉദ്ഘാടനം ചെയ്തു. വ്യക്തിപരമായ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാതെ പരാതികൾ സുരക്ഷിതമായി ഇതിൽ രജിസ്റ്റർ ചെയ്യാമെന്ന് മന്ത്രി അറിയിച്ചു.

പ്രവർത്തനം ഇങ്ങനെ

1. രാജ്യത്തുടനീളം രൂപീകരിച്ച ഇന്റേണൽ കമ്മിറ്റികളും (ഐസി) ലോക്കൽ കമ്മിറ്റികളും (എൽസി) നൽകുന്ന വിവരങ്ങൾ കേന്ദ്രീകരിക്കും

2. സർക്കാർ, സ്വകാര്യ മേഖലകളുമായി ബന്ധപ്പെട്ട പരാതികൾ ഫയൽ ചെയ്യുന്നതിനും അവയുടെ തൽസ്ഥിതി അറിയിക്കാനും സൗകര്യം.

3. ഇന്റേണൽ കമ്മിറ്റികൾ സമയബന്ധിതമായി പരാതികൾ കൈകാര്യം ചെയ്യുന്നത് ഉറപ്പാക്കും. പോർട്ടലിലൂടെ നിയുക്ത നോഡൽ ഓഫീസർ മുഖേന പരാതികളുടെ തത്സമയ നിരീക്ഷണം നടത്താനാവും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button