ദേശീയം
ഇന്ത്യയിൽ സിഎഎ നടപ്പാക്കി , അപേക്ഷിച്ച 14 പേർക്ക് പൗരത്വം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ രാജ്യത്ത് സിഎഎ നടപ്പായി. അപേക്ഷിച്ച 14 പേർക്കാണ് പൗരത്വം നൽകിയിരിക്കുന്നത്.കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം.
‘‘2024ലെ പൗരത്വ ഭേദഗതി ചട്ടങ്ങളുടെ വിജ്ഞാപനത്തിനുശേഷമുള്ള ആദ്യ സെറ്റ് പൗരത്വ സർട്ടിഫിക്കറ്റുകളാണ് ഇന്ന് നൽകിയത്. ന്യൂഡൽഹിയിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല അപേക്ഷകർക്ക് പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി. ആഭ്യന്തര സെക്രട്ടറി അപേക്ഷകരെ അഭിനന്ദിക്കുകയും പൗരത്വ (ഭേദഗതി) ചട്ടങ്ങളുടെ സവിശേഷതകൾ ഉയർത്തിക്കാട്ടുകയും ചെയ്തു’’ – ആഭ്യന്ത്രമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.