മാൾട്ടാ വാർത്തകൾ

മാൾട്ട അധികൃതർ രക്ഷാപ്രവർത്തനത്തിന് വിസമ്മതിച്ചതിനാൽ ജർമ്മനിയുടെ നേതൃത്വത്തിൽ കടലിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

കടലിൽ കുടുങ്ങിയ 34 പേരെ രക്ഷിക്കാനുളള പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തവും ഏകോപനവും മാൾട്ട നിരസിച്ചതിനെത്തുടർന്ന് രക്ഷാപ്രവർത്തനത്തിന് സഹായിക്കാൻ ജർമ്മൻ അധികൃതർ സീ-ഐയോട് ആവശ്യപ്പെട്ടതായി സീ-ഐ എൻജിഒ പറഞ്ഞു.

വെള്ളിയാഴ്ച, 34പേരുമായി ബെംഗാസിക്ക് വടക്ക് അന്താരാഷ്ട്ര ജലാശയത്തിലുണ്ടായിരുന്ന തടി ബോട്ട് അപകടത്തിൽപെട്ടിരുന്നു. സംഭവസ്ഥലത്തെ ആദ്യത്തെ കപ്പൽ ബെർലിൻ എക്സ്പ്രസ് ആയിരുന്നു, അത് ഹാംബർഗ് ആസ്ഥാനമായുള്ള ഷിപ്പിംഗ് ലൈനായ ഹപാഗ്-ലോയിഡിന്റെയാണ്. അപകടത്തിൽപെട്ടിരുന്നവർ മാൾട്ടീസ് സെർച്ച് ആൻഡ് റെസ്‌ക്യൂ മേഖലയിൽ അഭയം തേടി അലഞ്ഞുതിരിയുകയായിരുന്നു. മാൾട്ടയിലെ എസ്‌എആറിലെ ചുമതലകൾ ഏകോപിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തമുള്ള മാൾട്ടീസ് റെസ്‌ക്യൂ കോർഡിനേഷൻ സെന്റർ ഇത് ‘ഫ്ലാഗ് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണെന്ന്’ ആവർത്തിച്ച് പറഞ്ഞതായി സീ-ഐ റിപ്പോർട്ട് ചെയ്തു.

ബെർലിൻ എക്‌സ്‌പ്രസ് ജർമ്മൻ കപ്പലാണ്, ഈ കപ്പലിന് ഹാംബർഗിൽ ഒരു ഹോം പോർട്ട് ഉണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ആളുകളെ ഉടൻ രക്ഷിക്കാനായില്ല. എന്നിരുന്നാലും, ജീവനക്കാർ അവർക്ക് ഭക്ഷണവും വെള്ളവും നൽകി, അവർ ലൈഫ് റാഫ്റ്റ് വിക്ഷേപിക്കുകയും 34 പേരെ രക്ഷിക്കുന്നതുവരെ അവരോടൊപ്പമായിരിക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനത്തിനിടയിൽ ഒരു ക്രൂ അംഗത്തിന് പരിക്കേറ്റതായി ഹപാഗ്-ലോയ്ഡ് ജീവനക്കാർ അറിയിച്ചു. ബെർലിൻ എക്‌സ്പ്രസിൽ തിരിച്ചെത്തി ചികിൽസയ്ക്കുശേഷം ഈ ക്രൂ അംഗം ഇപ്പോ സുഖമായിരിക്കുന്നു.

ശനിയാഴ്ച രാവിലെ, ജർമ്മൻ അധികൃതർ സീ-ഐയുടെ ദൗത്യത്തലവനെ സമീപിച്ച് ഈ വിഷമകരമായ സാഹചര്യത്തിന് പരിഹാരം തേടി. സീ-ഐ 4 ആ സമയത്ത് കേസിൽ നിന്ന് 40 മണിക്കൂർ അകലെയായിരുന്നു. ബർലിൻ എക്സ്പ്രസിന് സഹായം നൽകാൻ എംആർസിസി ബ്രെമൻ സിവിൽ സെർച്ച് ആൻഡ് റെസ്ക്യൂ വെസലിന് നിർദ്ദേശം നൽകി. അതിനാൽ സീ-ഐ 4 അതിന്റെ പ്രവർത്തന മേഖലയായിരുന്ന ട്രിപ്പോളിക്ക് കിഴക്ക് വിട്ട് കണ്ടെയ്‌നർ കപ്പലിന്റെ സ്ഥാനത്തേക്ക് നീങ്ങി.സീ-ഐ 4 സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ്, നിരവധി ചരക്ക് കപ്പലുകൾ സ്ഥലത്തെത്തിയിരുന്നു. ഹാംബർഗ് ആസ്ഥാനമായുള്ള CPO കണ്ടെയ്നർ schiffreederei GmbH & Co. KG നിയന്ത്രിക്കുന്ന BSG ബഹാമസാണ് ആളുകളെ ഒടുവിൽ രക്ഷിച്ചത്. അലക്സാണ്ട്രിയയിൽ നിന്ന് മാൾട്ടയുടെ പടിഞ്ഞാറുള്ള ടാൻജിയർ മെഡിലേക്കുള്ള വഴിയിൽ വച്ച് തങ്ങൾ നിയന്ത്രിക്കുന്ന BSG ബഹാമസിനോട് 34 ആളുകളുടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ MRCC ബ്രെമെൻ അഭ്യർത്ഥിച്ചു.
ഇത്തരമൊരു രക്ഷാപ്രവർത്തനത്തിന്റെ വിജയകരമായ നിർവ്വഹണത്തിന് സഹായിച്ച ഞങ്ങളുടെ ക്യാപ്റ്റനും അദ്ദേഹത്തിന്റെ സംഘത്തിനും അവരുടെ മികച്ച നാവികസേനയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു,” എന്ന് CPO കണ്ടെയ്‌നേഴ്‌സ്‌ചിഫ്രീഡെറി GmbH & Co. KG വക്താവ് ഓർട്ട്‌വിൻ മ്യൂർ പറഞ്ഞു.

സീ-ഐയുടെയും ജർമ്മൻ ഡോക്ടർമാരുടെയും സംയുക്ത മെഡിക്കൽ സംഘം സ്ഥിതിഗതികൾ വിലയിരുത്താൻ വ്യാപാരക്കപ്പൽ സന്ദർശിച്ചു. രക്ഷപ്പെടുത്തിയ വ്യക്തികളെ സീ-ഐ 4 ലേക്ക് മാറ്റുമെന്ന് അറിയിച്ചു, ഞായറാഴ്ച വൈകുന്നേരത്തോടെ അവരെയെല്ലാം എൻ‌ജി‌ഒ കപ്പലിലേക്ക് മാറ്റി.

സീ-ഐ 4-ൽ പരിശീലനം ലഭിച്ച ഒരു മെഡിക്കൽ ടീം, ഒരു ആശുപത്രി, രക്ഷപ്പെടുത്തിയ 34 പേർക്ക് മതിയായ സൗകര്യങ്ങൾ, ഉറങ്ങാനുള്ള സ്ഥലങ്ങൾ എന്നിവയുണ്ട്, അവർക്ക് ഇപ്പോൾ ഏകദേശം നാല് ദിവസത്തോളം കടലിൽ തങ്ങേണ്ടി വന്നിതായി സംഘടന പറഞ്ഞു. ബെർലിൻ എക്‌സ്‌പ്രസ്, ബിഎസ്‌ജി ബഹാമാസ് എന്നിവയിൽ ആളുകൾക്ക് ജീവിക്കാനുളള സൗകര്യങ്ങളില്ലായിരുന്നു. അവർ ദാഹം മൂലം മരിക്കുകയോ മുങ്ങിമരിക്കുകയോ ചെയ്യുമായിരുന്നു,” എന്ന് സീ-ഐ ചെയർ ഗോർഡൻ ഇസ്‌ലർ അറിയിച്ചു.

മാൾട്ടീസ് സെർച്ച് ആൻഡ് റെസ്ക്യൂ സോണിൽ വച്ചാണ് ഈ ദുരന്തം സംഭവിച്ചത്. എന്നാൽ ഇതിന്റെ മാൾട്ട ഉത്തരവാദിത്തവും ഏകോപനവും നിരസിച്ചു, അതിനാലാണ് ബ്രെമനിലെ ജർമ്മൻ റെസ്ക്യൂ കോർഡിനേഷൻ സെന്റർ മെഡിറ്ററേനിയനിൽ ഈ ദുരന്തനിവാരണത്തെ ഏകോപിപ്പിക്കാൻ നിർബന്ധിതരായിത് എന്ന് സീഐ വ്യക്തമാക്കി.

യുവധാര ന്യൂസ് 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button