ജനത്തിന്റെ കയ്യിൽ 30.88 ലക്ഷം കോടി കറൻസി; നിരോധനത്തിന് മുൻപുള്ളതിനേക്കാൾ 71.84% അധികം
മുംബൈ: നോട്ടുനിരോധനം നടപ്പാക്കി ആറു വര്‍ഷത്തിനുശേഷം പൊതുജനത്തിന്റെ കൈവശമുള്ള പണത്തിലുണ്ടായത് വന്‍ വര്‍ധന.
2016 നവംബറില്‍ 17.7 ലക്ഷം കോടി കറന്‍സിയാണ് പൊതുജനത്തിന്റെ കൈവശമുണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ അത് 30.88 ലക്ഷം കോടിയായി ഉയര്‍ന്നു. 71.84 ശതമാനം വര്‍ധന. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കാണിത്.
കള്ളപ്പണത്തിന്റെ ഉപയോഗം കുറക്കുകയും സാമ്ബത്തിക അഴിമതി തടയുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ടുനിരോധനത്തിന്റെ ഉപലക്ഷ്യമായി പറഞ്ഞിരുന്നത് കറന്‍സിയുടെ ഉപയോഗം കുറക്കുകയെന്നതു കൂടിയായിരുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുകയായിരുന്നു ഇതിന് കണ്ട മാര്‍ഗം. എന്നാല്‍, ഡിജിറ്റല്‍ പണമിടപാട് കൂടിയെങ്കിലും കറന്‍സി ഉപയോഗം കുറഞ്ഞില്ലെന്നാണ് ആര്‍.ബി.ഐയുടെ കണക്കുകള്‍ കാണിക്കുന്നത്.