കേരളം
കോട്ടയത്ത് കാർ സ്കൂൾ മതിലിൽ ഇടിച്ച് അപകടം; മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് കാർ സ്കൂൾ മതിലിൽ ഇടിച്ച് അപകടം. മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. പാമ്പാടി കുറ്റിക്കലിലാണ് അപകടം സംഭവിച്ചത്. മല്ലപ്പള്ളി സ്വദേശി കെയ്ത്ത് ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ സ്കൂൾ മതിലിൽ ഇടിച്ചുകയറുകയായിരുന്നു. മാമോദിസ കഴിഞ്ഞ് മടങ്ങുന്ന വഴിയിൽ അപകടം ഉണ്ടാവുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ആറു വരെ ആശുപത്രിയിൽ പ്രവർത്തിച്ചു. മല്ലപ്പള്ളി സ്വദേശികളായ മെറിൻ- ടിനു ദമ്പതികളുടെ മകൻ ആണ് കെയ്ത്ത്. വാഹനത്തിനുള്ളിൽ കുറുപ്പന്തറ സ്വദേശികളായ ഏഴ് പേരായിരുന്നു ഉണ്ടായിരുന്നത്. പരുക്കേറ്റവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.